പോ​ലീ​സ് സ്റ്റേ​ഷ​നി​ലും കോ​വി​ഡ് വ്യാ​പ​നം: ജാ​ഗ്ര​ത കു​റ​ഞ്ഞ് ആ​രോ​ഗ്യ വ​കു​പ്പ്
Saturday, March 6, 2021 11:44 PM IST
കൊ​ട്ടാ​ര​ക്ക​ര: താ​ലൂ​ക്കി​ൽ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്നു. നി​ര​വ​ധി മ​ര​ണ​ങ്ങ​ളും സം​ഭ​വി​ച്ചു ക​ഴി​ഞ്ഞു.​ ജ​ന​ങ്ങ​ൾ രോ​ഗ​ത്തെ നി​സാ​ര​വ​ൽ​ക്ക​രി​ക്കു​ന്ന​തും ആ​രോ​ഗ്യ വ​കു​പ്പി​ന്‍റേ​യും പോ​ലീ​സി​ന്‍റേയും ജാ​ഗ്ര​ത​ക്കു​റ​വു​മാ​ണ് രോ​ഗ​വ്യാ​പ​ന​ത്തി​ന് കാ​ര​ണം

കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​ത്തോ​ളം പോ​ലീ​സു​കാ​ർ​ക്കാ​ണ് കോ​വി​ഡ് ബാ​ധി​ച്ചി​ട്ടു​ള്ള​ത്. ഒ​രു വ​നി​താ എ​സ്​ഐ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കാ​ണ് രോ​ഗ​ബാ​ധ. ഇ​പ്പോ​ൾ ചി​കി​ൽ​സ തേ​ടി​യി​ട്ടു​ള്ള ഇ​വ​രു​മാ​യി സ​മ്പ​ർ​ക്ക​മു​ണ്ടാ​യി​രു​ന്ന നി​ര​വ​ധി പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.​

ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും പി​ടി​കൂ​ടി കൊ​ണ്ടു​വ​ന്ന ഒ​രു പ്ര​തി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.​ ഇ​യാ​ളു​മാ​യു​ള്ള സ​മ്പ​ർ​ക്ക​മാ​യി​രി​ക്കാം രോ​ഗ​വ്യാ​പ​ന​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നാ​ണ് അ​നു​മാ​നം. ആ​ദ്യ ഡോ​സ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച മൂ​ന്നു പേ​ർ​ക്കും രോ​ഗം ബാ​ധി​ച്ചി​ട്ടു​ള്ള​താ​യാ​ണ് വി​വ​രം.

റൂ​റ​ൽ ജി​ല്ല​യി​ല്ല​യി​ലെ ഏ​റ്റ​വും തി​ര​ക്കേ​റി​യ പോ​ലീ​സ് സ്റ്റേ​ഷ​നാ​ണ് കൊ​ട്ടാ​ര​ക്ക​ര​യി​ലേ​ത്.​ പൊ​തു​വേ അം​ഗ​ബ​ലം കു​റ​വാ​യ ഇ​വി​ടെ പോ​ലീ​സു​കാ​ർ​ക്ക് രോ​ഗ​ബാ​ധ​യു​ണ്ടാ​വു​ക​യും ചി​ല​ർ നി​രീ​ക്ഷ​ണ​ത്തി​ൽ പോ​വു​ക​യും ചെ​യ്ത​ത് സ്റ്റേ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​നം താ​ളം തെ​റ്റി​ച്ചി​രി​ക്കു​ക​യാ​ണ്. കൊ​ല്ലം ട്രാ​ക്ക് യൂ​ണി​റ്റം​ഗ​ങ്ങ​ളെ​ത്തി സ്റ്റേ​ഷ​ൻ അ​ണു​വി​മു​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ മാ​സം അ​വ​സാ​നം ഉ​ൽ​സ​വം ന​ട​ന്ന ഇ​ഞ്ച​ക്കാ​ടും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളും രോ​ഗ​വ്യാ​പ​ന ഭീ​തി​യി​ലാ​ണ്. ​ഉ​ൽ​സ​വം ക​ഴി​ഞ്ഞ് ദി​വ​സ​ങ്ങ​ൾ​ക്ക​കം ഇ​വി​ടെ ഒ​രു ക​മ്മി​റ്റി​യം​ഗ​ത്തി​ന് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഈ ​ക​മ്മി​റ്റി​യം​ഗ​മാ​യി​രു​ന്നു ഉ​ത്സ​വ പ​രി​പാ​ടി​ക​ളു​ടെ അ​നൗ​ൺ​സ്മെ​ൻ​റും പ്ര​ധാ​ന ന​ട​ത്തി​പ്പു​കാ​ര​നും.

ഇ​യാ​ളു​മാ​യി സ​ഹ​ക​രി​ച്ചി​രു​ന്ന പ​തി​ന്നാ​ലു​പേ​ർ​ക്ക് പി​ന്നീ​ട് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. നൂ​റോ​ളം പേ​രോ​ടാ​ണ് നി​രീ​ക്ഷ​ണ​ത്തി​ൽ പോ​കാ​ൻ നി​ർ​ദേ​ശി​ക്ക​പ്പെ​ട്ടി​രു​ന്ന​ത്. എ​ന്നാ​ൽ പ​ല​രും നി​രീ​ക്ഷ​ണ കാ​ല​യ​ള​വു പൂ​ർ​ത്തി​യാ​ക്കാ​തെ പു​റ​ത്തി​റ​ങ്ങു​ക​യാ​യി​രു​ന്നു. അ​രോ​ഗ്യ വ​കു​പ്പി​ന്‍റേയും പോ​ലീ​സി​ന്‍റേ​യും ജാ​ഗ്ര​ത​യി​ല്ലാ​യ്മ​യാ​ണ് ഇ​തി​നു കാ​ര​ണ​മെ​ന്ന് ആ​രോ​പ​ണ​മു​യ​ർ​ന്നി​ട്ടു​ണ്ട്.

ഇ​ഞ്ച​ക്കാ​ട് ക​ണ്ടെയി​ൻ​മെ​ന്‍റ് സോ​ണാ​ക്കി പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​മേ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​വും ന​ട​പ്പി​ലാ​യി​ട്ടി​ല്ല.

നാ​ട്ടി​ൻ പു​റ​ങ്ങ​ളി​ലെ ഉ​ൽ​സ​വ​ങ്ങ​ൾ​ക്ക് ആ​ൾ​ക്കൂ​ട്ട​മു​ണ്ടാ​കു​ന്ന​ത് രോ​ഗ​വ്യാ​പ​ന​ത്തി​ന് കാ​ര​ണ​മാ​കു​ന്നു​ണ്ട്. ഉ​ൽ​സ​വ​ങ്ങ​ൾ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചെ​ന്ന് നോ​ട്ടീ​സി​ല​ടി​ക്കു​ക​യും സ്റ്റേ​ജ് പ​രി​പാ​ടി​ക​ൾ കു​റ​ക്കു​ക​യും ചെ​യ്തി​ട്ടും ഉ​ത്സ​വ​ങ്ങ​ൾ​ക്ക് വ​ൻ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

തെര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണം ആ​രം​ഭി​ക്കു​ന്ന​തോ​ടെ നി​യ​ന്ത്ര​ണ​ങ്ങ​ളെ​ല്ലാം കാ​റ്റി​ൽ പ​റ​ക്കും. രോ​ഗ​വ്യാ​പ​നം അ​തി​ന്‍റെ ഉ​ച്ചാ​വ​സ്ഥ​യി​ലെ​ത്താ​നാ​ണ് സാ​ധ്യ​ത.