കെ​യ​ർ കൊ​ട്ടാ​ര​ക്ക​ര പ​ദ്ധ​തി​യു​മാ​യി കെ. എൻ ബാ​ല​ഗോ​പാ​ൽ
Wednesday, May 12, 2021 10:50 PM IST
കൊ​ട്ടാ​ര​ക്ക​ര: കൊ​ട്ടാ​ര​ക്ക​ര നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ന്‍റെ സ​മ​ഗ്ര സു​ര​ക്ഷ​യ്ക്ക് ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ കെ​യ​ർ കൊ​ട്ടാ​ര​ക്ക​ര പ​ദ്ധ​തി​യൊ​രു​ക്കി നി​യു​ക്ത എം​എ​ൽ​എ കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ.
കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് അ​വ​ശ്യം വേ​ണ്ട ആ​രോ​ഗ്യ സു​ര​ക്ഷാ സാ​ധ​ന​ങ്ങ​ൾ സ​മാ​ഹ​രി​ച്ചു കൊ​ണ്ടാ​ണ് തു​ട​ക്കം.
കൊ​ട്ടാ​ര​ക്ക​ര​യി​ലെ ഹെ​ൽ​പ്പ് ഡെ​സ്ക്കു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി​യാ​ണ് കെ​യ​ർ കൊ​ട്ടാ​ര​ക്ക​ര പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. മ​രു​ന്നു​ക​ൾ, പി.​പി.​ഇ.​കി​റ്റ്, പ​ൾ​സ് ഓ​ക്സി​മീ​റ്റ​ർ, മാ​സ്ക്ക്, ഗ്ലൗ​സ്, സാ​നി​ട്ടൈ​സ​ർ തു​ട​ങ്ങി​യ​വ​യാ​ണ് ഹെ​ൽ​പ്പ് ഡെ​സ്ക്കി​ലെ ക​ള​ക്ഷ​ൻ പോ​യി​ൻ്റി​ൽ സ്വീ​ക​രി​ക്കു​ന്ന​ത്.
ല​ഭി​ക്കു​ന്ന സാ​മ​ഗ്രി​ക​ൾ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ​ക്കും ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കും എ​ത്തി​ച്ചു ന​ൽ​കും. ആ​രോ​ഗ്യ സു​ര​ക്ഷാ ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ ന​ൽ​കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ 95673674 19, 9446914727 എ​ന്നീ ന​മ്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ബാ​ല​ഗോ​പാ​ൽ അ​റി​യി​ച്ചു.