ആം​ബു​ല​ൻ​സ് സേ​വ​നം ല​ഭ്യ​മാ​ക്കി
Wednesday, May 12, 2021 10:56 PM IST
ചാ​ത്ത​ന്നൂ​ർ: ആ​ദി​ച്ച​ന​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​വി​ഡ് രോ​ഗി​ക​ൾ​ക്കാ​യ് 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ആം​ബു​ല​ൻ​സ് സ​ർ​വീ​സ് സേ​വ​നം സ​ജ​മാ​ക്കി. രോ​ഗി​ക​ൾ​ക്ക് കോ​വി​ഡ് ടെ​സ്റ്റ്‌ ന​ട​ത്തു​വാ​നും പോ​സി​റ്റീ​വാ​യ രോ​ഗി​ക​ളെ സു​ര​ക്ഷി​ത സ്ഥ​ല​ങ്ങ​ളി​ൽ എ​ത്തി​ക്കു​ന്ന​തി​നും ആം​ബു​ല​ൻ​സ് സേ​വ​നം ഉ​പ​യോ​ഗി​ക്കാം.
പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ്‌ ഷീ​ല എം ​ഉദ്ഘാടനം നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ്‌ ആ​ർ സാ​ജ​ൻ, ക്ഷേ​മ​കാ​ര്യ സ്റ്റാന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പ്ലാ​ക്കാ​ട് ടി​ങ്കു, വാ​ർ​ഡ് മെ​മ്പ​ർ മാ​രാ​യ ബി ​ഹ​രി​കു​മാ​ർ, ഡൈ​നീ​ഷ്യ റോ​യ്സ​ൺ, ശ്രീ​ക​ല സു​നി​ൽ, സെ​ക്ര​ട്ട​റി എം ​സ്റ്റീ​ഫ​ൻ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ വീ​ണ രാ​ജ്, ഹെ​ൽ​ത്ത്‌ ഇ​ൻ​സ്‌​പെ​ക്ട​ർ സ​ന്തോ​ഷ്‌ കു​മാ​ർ, ജൂ​നി​യ​ർ സൂ​പ്ര​ണ്ട് മേ​രി ഷീ​ജ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. വാ​ർ​ഡ് മെ​മ്പ​ർ മു​ഖേ​ന ഈ ​സേ​വ​നം ല​ഭ്യ​മാ​ക്കാ​വു​ന്ന​താ​ണ്.