ഓ​ച്ചി​റ​ക്ക​ളി​യ്ക്ക് തു​ട​ക്ക​മാ​യി
Tuesday, June 15, 2021 11:23 PM IST
ക​രു​നാ​ഗ​പ്പ​ള്ളി: ഭ​ക്ത​ർ ഇ​ല്ലാ​തെ ആ​ചാ​ര പ്ര​കാ​രം മാ​ത്രം ന​ട​ന്ന ഓ​ച്ചി​റ​ക്ക​ളി പ​ട​നി​ല​ത്ത് അ​ര​ങ്ങേ​റി. കോ​വി​ഡ്-19 പ​ശ്ചാ​ത്ത​ല​ത്തെ​ത്തു​ട​ർ​ന്ന് ക​ന​ത്ത സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളോ​ടെ​യാ​ണ് ഓ​ച്ചി​റ​ക്ക​ളി അ​ര​ങ്ങേ​റി​യ​ത്.
വി​വി​ധ ക​ര​ക​ളി​ൽ നി​ന്നും എ​ത്തി​യ ആ​ളു​ക​ളെ മാ​ത്ര​മാ​ണ് പ​ട​നി​ല​ത്തേ​ക്ക് ക​യ​റ്റി വി​ട്ട​ത്. പ​ട​യാ​ളി​ക​ൾ അ​ന്ന​ദാ​ന മ​ന്ദി​ര​ത്തി​നു മു​ന്നി​ൽ നി​ന്നും ഘോ​ഷ​യാ​ത്ര​യാ​യി ര​ണ്ട് ആ​ൽ​ത്ത​റ​ക​ളും വെ​ട്ടു​ക​ണ്ട​വും ത​കി​ടി ക​ണ്ട​വും വ​ലം വ​ച്ച്, ഗ​ണ​പ​തി ആ​ൽ​ത്ത​റ​യി​ലെ​ത്തി. തി​രി​കെ​യെ​ത്തി ര​ണ്ട് ക​ര​ക​ളാ​യി പി​രി​ഞ്ഞു. തു​ട​ർ​ന്ന് പ​ത്ത് ക​ര​യാ​ശാ​ൻ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ആ​ദ്യ ദി​വ​സ​ത്തെ ക​ളി അ​ര​ങ്ങേ​റി​യ​ത്.
ആ​രോ​ഗ്യ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി ക്ഷേ​ത്ര ഭ​ര​ണ​സ​മി​തി​യും പോ​ലീ​സും ആ​രോ​ഗ്യ​വ​കു​പ്പും നി​താ​ന്ത ജാ​ഗ്ര​ത​യോ​ടെ ക്ഷേ​ത്ര മൈ​താ​ന​ത്ത് ഉ​ണ്ടാ​യി​രു​ന്നു. ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ളാ​യ പ്ര​ഫ.​എ ശ്രീ​ധ​ര​ൻ​പി​ള്ള, ക​ള​രി​ക്ക​ൽ ജ​യ​പ്ര​കാ​ശ്, വി​മ​ൽ​ഡാ​നി എ​ന്നി​വ​ർ ച​ട​ങ്ങു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ഓ​ച്ചി​റ സി​ഐ ആ​ർ പ്ര​കാ​ശി​ൻ​ന്‍റേ​യും കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളും ജാ​ഗ്ര​ത​യോ​ടെ പ്ര​വ​ർ​ത്തി​ച്ചു.
ഉ​ച്ച​യോ​ടെ ഓ​ച്ചി​റ​ക്ക​ളി സ​മാ​പി​ച്ചു. ര​ണ്ടാം​ദി​വ​സം വീ​ണ്ടും ഓ​ച്ചി​റ​ക്ക​ളി അ​ര​ങ്ങേ​റും. എ​ന്നാ​ൽ എ​ല്ലാ വ​ർ​ഷ​ത്തെ​യും പോ​ലെ ഓ​ണാ​ട്ടു​ക​ര​യു​ടെ ഈ ​സ​വി​ശേ​ഷ​മാ​യ ആ​ചാ​ര പെ​രു​മ​യ്ക്ക് സാ​ക്ഷ്യം​വ​ഹി​ക്കാ​ൻ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​മെ​ത്തു​ന്ന ഭ​ക്ത​രു​ടെ സാ​ന്നി​ധ്യം ഇ​ല്ല എ​ന്നു​ള്ള​താ​ണ് ഇ​ത്ത​വ​ണ​ത്തെ ഓ​ച്ചി​റ​ക്ക​ളി​യെ വ്യ​ത്യ​സ്ത​മാ​ക്കി​യ​ത്.