സ്ഫോ​ട​ക വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്തി​യ സ്ഥ​ല​ത്ത് തീ​വ്ര​വാ​ദ​വി​രു​ദ്ധ സ്ക്വാ​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി
Tuesday, June 15, 2021 11:23 PM IST
പ​ത്ത​നാ​പു​രം: പാ​ട​ത്ത് സ്ഫോ​ട​ക വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്തി​യ സ്ഥ​ല​ത്ത് തീ​വ്ര​വാ​ദ​വി​രു​ദ്ധ സ്ക്വാ​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി. പോ​ലീ​സും വ​നം​വ​കു​പ്പും സം​യു​ക്ത​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​മു​ണ്ട്. തി​രു​വ​ന​ന്ത​പു​രം റേ​ഞ്ച് ഡിഐജി ​സ​ഞ്ജ​യ​ൻ കു​മാ​ർ ഗു​രു​ഡി​ൻ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. ജ​ലാ​റ്റി​ൻ​സ്റ്റി​ക്കും ഡി​റ്റ​നേ​റ്റ​റും ബാ​റ്റ​റി​ക​ളും വ​യ​റും പ്ര​ദേ​ശ​ത്ത് എ​ങ്ങ​നെ എ​ത്തി, ആ​രാ​ണി​വി​ടെ എ​ത്തി​ച്ച​ത്, പ്ര​ദേ​ശ​ത്ത് വി​ധ്വം​സ​ക ശ​ക്തി​ക​ൾ പ​രി​ശീ​ല​നം ന​ട​ത്തി​യൊ, തീ​വ്ര​വാ​ദ ബ​ന്ധ​മു​ള്ള​വ​ർ പ്ര​ദേ​ശ​ത്ത് എ​ത്തി​യി​രു​ന്നൊ ഈ ​ചോ​ദ്യ​ങ്ങ​ൾ​ക്കാ​ണ് പോ​ലീ​സും മ​റ്റ് ഏ​ജ​ൻ​സി​ക​ളും ഉ​ത്ത​രം ക​ണ്ടെ​ത്തേ​ണ്ട​ത്.
പാ​ടം കേ​ന്ദ്രീ​ക​രി​ച്ച് ചി​ല ക്യാ​മ്പു​ക​ൾ സ​ജീ​വ​മാ​ണെ​ന്ന് ത​മി​ഴ്നാ​ട് ക്യു ​ബ്രാ​ഞ്ചും റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. കേ​ര​ള പോ​ലീ​സും പ്ര​ദേ​ശ​ത്തെ നി​ഴ​ൽ പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പ്ര​ദേ​ശം നി​രീ​ക്ഷി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ഇ​തി​ടെ​യാ​ണ് സ്ഫോ​ട​ക വ​സ്തു​ക്ക​ൾ പാ​ട​ത്ത് ക​ണ്ടെ​ത്തി​യ​തും സം​സ്ഥാ​ന തീ​വ്ര​വാ​ദ വി​രു​ദ്ധ സ്ക്വാ​ഡി​ന് അ​ന്വേ​ഷ​ണം ന​ട​ത്തേ​ണ്ടി വ​ന്ന​തും.
എ​റ്റി​എ​സ്ഡി​ഐ​ജി അ​നൂ​പ് കു​രു​വി​ള​യു​ടെ നി​ർ​ദേ​ശ പ്ര​കാ​രം ഡി​വൈ​എ​സ്പി ജോ​സും സ്ഥ​ല​ത്ത് എ​ത്തി​യി​രു​ന്നു. അ​തേ സ​മ​യം തി​രു​വ​ന​ന്ത​പു​രം റേ​ഞ്ച് ഡി ​ഐ ജി ​സ​ഞ്ജ​യ​ൻ കു​മാ​ർ ഗു​രു​ഡി​ൻ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. എ​ല്ലാ സാ​ധ്യ​ത​ക​ളും പ​രി​ശോ​ധി​ക്കു​ന്നു​വെ​ന്നും അ​സ്വ​ഭാ​വി​ക​മാ​യി ഒ​ന്നും ഈ ​ഘ​ട്ട​ത്തി​ൽ പ​റ​യാ​റാ​യി​ട്ടി​ല്ലെ​ന്നും കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളു​ടെ റി​പ്പോ​ർ​ട്ട് പു​റ​ത്ത് വി​ടാ​നാ​കി​ല്ലെ​ന്നും ഡി ​ഐ ജി ​പ​റ​ഞ്ഞു. തി​ങ്ക​ളാ​ഴ്ച്ച പ​തി​നൊ​ന്നോ​ടെ​യാ​ണ് വ​നം​വ​കു​പ്പി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള ക​ശു​മാ​വി​ൻ തോ​ട്ട​ത്തി​ൽ നി​ന്നും ജ​ലാ​റ്റി​ൻ സ്റ്റി​ക്കും, ഡി​റ്റ​നേ​റ്റ​റും, ബാ​റ്റ​റി​ക​ളു​മു​ൾ​പ്പെ​ടെ ക​ണ്ടെ​ടു​ത്തി​രു​ന്നു.
പ്ര​ദേ​ശ​ത്ത് ആ​യു​ധ​പ​രി​ശീ​ല​നം ന​ട​ന്നി​രു​ന്ന​താ​യും സൂ​ച​ന​യു​ണ്ട്.