കുളത്തൂപ്പുഴയിൽ വൈദ്യുതി മുടക്കം വിദ്യാർഥികളെ വലയ്ക്കുന്നു
Friday, July 23, 2021 11:46 PM IST
കു​ള​ത്തൂ​പ്പു​ഴ: കുളത്തുപ്പുഴയിൽ അ​ടി​ക്ക​ടി​യു​ണ്ടാ​വു​ന്ന വൈ​ദ്യു​തി മു​ട​ക്കം വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ സാ​ര​മാ​യി ബാ​ധി​ക്കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ കു​ള​ത്തൂ​പ്പു​ഴ മേ​ഖ​ല​യി​ല്‍ രാ​വി​ലെ മു​ത​ല്‍ വൈ​കു​ന്ന​തി​നി​ടെ നി​ര​വ​ധി ത​വ​ണ​യാ​ണ് വൈ​ദ്യു​തി മു​ട​ങ്ങി​യ​ത്. അ​ഞ്ചും പ​ത്തും മി​നി​ട്ടു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ല്‍ വൈ​ദ്യു​തി മു​ട​ങ്ങു​ന്ന​ത് സാ​ധാ​ര​ണ​ക്കാ​രാ​യ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​ഠ​ന​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു​ണ്ട്.
ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ര്‍​ധ​ന​രാ​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന​ത്തി​ലേ​ര്‍​പ്പെ​ടു​ന്ന​തി​നാ​യി പ​ഠ​ന മു​റി​ക​ള്‍ സ​ജ്ജീ​ക​രി​ക്കു​ക​യും ടെ​ലി​വി​ഷ​നു​ക​ള്‍ എ​ത്തി​ച്ചു ന​ല്‍​കു​ക​യും ചെ​യ്തി​രു​ന്നു. ഇ​ത്ത​രം പ​ഠ​ന​മു​റി​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച അ​ധ്യ​യ​ന​ത്തി​ലേ​ര്‍​പ്പെ​ട്ട​വ​രാ​ണ് വ​ല​യു​ന്ന​ത്. ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ള്‍ ക​ണ്ടു​കൊ​ണ്ടി​രി​ക്കേ ന​ഷ്ട​പ്പെ​ടു​ന്ന വൈ​ദ്യു​തി മ​ട​ങ്ങി​യെ​ത്തു​മ്പോ​ഴേ​ക്കും ത​ങ്ങ​ളു​ടെ ക്ലാ​സ് ക​ഴി​ഞ്ഞി​ട്ടു​ണ്ടാ​കും. മു​തി​ര്‍​ന്ന ക്ലാ​സി​ലെ കു​ട്ടി​ക​ളാ​ണ് ഏ​റെ ക​ഷ്ട​പ്പെ​ടു​ന്ന​ത്.
ന​ഷ്ട​മാ​കു​ന്ന ക്ലാ​സു​ക​ള്‍ കാ​ണാ​ന്‍ ഇ​ക്കൂ​ട്ട​ര്‍​ക്ക് വീ​ണ്ടും അ​വ​സ​രം കി​ട്ടു​ക​യു​മി​ല്ല. അ​കാ​ര​ണ​മാ​യി ഉ​ണ്ടാ​കു​ന്ന വൈ​ദ്യു​തി മു​ട​ക്ക​ത്തി​നു അ​ടി​യ​ന്തി​ര പ​രി​ഹാ​രം കാ​ണ​മെ​ന്ന​താ​ണ് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ആ​വ​ശ്യം.