ക്ല​ബ് ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി
Saturday, July 24, 2021 10:44 PM IST
ചവറ: വൈ​സ്മെ​ൻ ഇ​ന്‍റർ​നാ​ഷ​ണ​ൽ ച​വ​റ പി ഡബ്ല‍്യുഎഎഫ് ക്ല​ബിന്‍റെ 2021 - 22 വ​ർ​ഷ​ത്തെ ഉ​ദ്ഘാ​ട​ന​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ​വും ന​ട​ന്നു. ക്ല​ബ് പ്ര​സി​ഡ​ന്‍റ് സു​ധാ​ക​ര​ൻ പി​ള്ള​യു​ടെ അ​ധ്യക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം സോ​ൺ 2 -ന്‍റെ ​ല​ഫ്റ്റ​ന​ന്‍റ് റീ​ജ​യ​ണ​ൽ ഡ​യ​റ​ക്ട​ർ ഡാ​നി​യ​ൽ തോ​മ​സ് ഉദ്ഘാ​ട​നം ചെ​യ്തു.
പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങ് ഡി​സ്ട്രി​ക്ട് 6 -ന്‍റെ ഗ​വ​ർ​ണ​ർ അ​ജ​യ് ശി​വ​രാ​ജ​ൻ, പു​തി​യ അം​ഗ​ങ്ങ​ളെ ചേ​ർ​ക്കു​ന്ന ച​ട​ങ്ങ് മു​ൻ റീ​ജ​ണ​ൺ ഡ​യ​റ​ക്ട​ർ ച​ന്ദ്രമോ​ഹ​ൻ എ​ന്നി​വ​ർ നി​ർ​വഹി​ച്ചു. ക്ല​ബിന്‍റെ ഈ ​വ​ർ​ഷ​ത്തെ പ്രോ​ജ​ക്ടാ​യ പാ​ലി​യേ​റ്റീ​വ് കെ​യ​ർ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ഡോ. സൈ​ജു ഹ​മീ​ദ് ന​ട​ത്തി. ച​ട​ങ്ങി​നോ​ട് അ​നു​ബ​ന്ധി​ച്ച് ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ അ​ഞ്ച് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പാ​ലി​യേ​റ്റീ​വ് രോ​ഗി​ക​ൾ​ക്കാവ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.
ക്ല​ബ് ബു​ള്ള​റ്റി​ൻ പ്ര​കാ​ശ​ന ച​ട​ങ്ങ് പ്രഫ.ജി. മോ​ഹ​ൻ​ദാ​സ് ബു​ള്ള​റ്റി​ൻ എ​ഡി​റ്റ​ർ ആ​ൽ​ബ​ർ​ട്ട് ഡി​ക്രൂ​സി​ൽ നി​ന്നും സ്വീ​ക​രി​ച്ച് കൊ​ണ്ട് ന​ട​ത്തി. ച​ട​ങ്ങി​ൽ ന​ജീ​ബ് മ​ണ്ണേ​ൽ, ഫ്രാ​ൻ​സി​സ് ജെ. ​നെ​റ്റോ, ത​ട​ത്തി​വി​ള രാ​ധാ​കൃ​ഷ്ണ​ൻ, തോ​മ​സ് ആ​ന്‍റണി, പ​ന്മ​ന സു​ന്ദ​രേ​ശ​ൻ എ​ന്നി​വ​ർ പ്രസംഗി​ച്ചു.
പു​തി​യ ഭാ​ര​വാ​ഹി​ക​ൾ: ഫ്രെ​ഡി ഫെ​റി​യ(പ്ര​സി​ഡ​ന്‍റ്), പ​ന്മ​ന സു​ന്ദ​രേ​ശ​ൻ(സെ​ക്ര​ട്ട​റി), ഫ്രാ​ൻ​സി​സ് ജെ. ​നെ​റ്റോ. (ട്ര​ഷ​റ​ർ)