ക്വാ​റ​ന്‍റൈൻ ലം​ഘ​നം; സി​റ്റി പോ​ലീ​സ് 5242 പേ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്തു
Saturday, July 24, 2021 11:21 PM IST
കൊ​ല്ലം: സ​ന്പൂ​ർ​ണ ലോ​ക്ഡൗ​ണ്‍ ദി​ന​ത്തി​ൽ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച 5242 പേ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച് സി​റ്റി പോ​ലീ​സ്.
സ​ന്പൂ​ർ​ണ ലോ​ക്ഡൗ​ണ്‍ ദി​ന​ത്തി​ൽ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തി​രു​ന്ന 3269 പേ​രാ​ണ് പോ​ലീ​സ് ന​ട​പ​ടി നേ​രി​ട്ട​ത്. സ​ന്പ​ർ​ക്ക​വി​ല​ക്കി​ൽ ക​ഴി​യ​വേ പൊ​തു ഇ​ട​ങ്ങ​ളി​ൽ ഇ​റ​ങ്ങി ന​ട​ന്ന 32 പേ​ർ​ക്കെ​തി​രെ പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ച്ചു. ലാ​ഘ​വ ബു​ദ്ധി​യോ​ടെ കോ​വി​ഡ് രോ​ഗ​ത്തെ നേ​രി​ട്ട് പൊ​തു​സ​മൂ​ഹ​ത്തി​ൽ രോ​ഗ​വ്യാ​പ​ന​മു​ണ്ടാ​ക്കു​ന്ന​വ​ർ​ക്കെ​തി​രെ പോ​ലീ​സ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യ​തി​നെ തു​ട​ർ​ന്ന് പൊ​തു​ജ​ന​ങ്ങ​ളും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രും കൈ​മാ​റി​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ർ പോ​ലീ​സ് പി​ടി​യി​ലാ​യ​ത്.
സ​ന്പ​ർ​ക്ക​വി​ല​ക്ക് ലം​ഘി​ച്ച ഇ​വ​ർ​ക്കെ​തി​രെ പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധ നി​യ​മ പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട ്. സ​ന്പൂ​ർ​ണ ലോ​ക്ഡൗ​ണ്‍ ദി​ന​ത്തി​ലും വി​ല​ക്കു​ക​ൾ ലം​ഘി​ച്ച് പു​റ​ത്തി​റ​ങ്ങു​ന്ന​ത് അ​തീ​വ ഗൗ​ര​വ​ത്തോ​ടെ കാ​ണു​ന്നു​വെ​ന്നും മ​തി​യാ​യ കാ​ര​ണ​മി​ല്ലാ​തെ പു​റ​ത്തി​റ​ങ്ങു​ന്ന​വ​ർ​ക്കെ​തി​രെ അ​റ​സ്റ്റ് അ​ട​ക്ക​മു​ള​ള അ​തി​ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ നാ​രാ​യ​ണ​ൻ അ​റി​യി​ച്ചു.
മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച 196 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും 41 സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ച് പൂ​ട്ടു​ക​യും ചെ​യ്തു. കോ​വി​ഡ് നി​യ​ന്ത്ര​ണം ലം​ഘി​ച്ച 107 പേ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ശ​രി​യാ​യ വി​ധം മാ​സ്ക് ധ​രി​ക്കാ​തി​രു​ന്ന 1704 പേ​ർ​ക്കെ​തി​രേ​യും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തി​രു​ന്ന 3269 പേ​ർ​ക്കെ​തി​രെ​യും ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യും ജാ​ഗ്ര​ത​യി​ൽ ചെ​റി​യ വി​ട്ടു​വീ​ഴ്ച​ക​ൾ ചെ​യ്ത 11308 പേ​രെ താ​ക്കീ​ത് ചെ​യ്ത​താ​യും സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു.