ന​വ​വ​ധു​ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍
Sunday, July 25, 2021 1:30 AM IST
ശാ​സ്താം​കോ​ട്ട : കു​ന്ന​ത്തൂ​രി​ൽ ന​വ​വ​ധു​വി​നെ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ജേ​ഷി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കു​ന്ന​ത്തൂ​ര്‍ മാ​ണി​ക്യ​മം​ഗ​ലം കോ​ള​നി രാ​ജേ​ഷ് ഭ​വ​നി​ൽ രാ​ജേ​ഷി​ന്‍റെ ഭാ​ര്യ​യും കു​ണ്ട​റ പേ​ര​യം ക​രി​ക്കു​ഴി ധ​ന്യാ ഭ​വ​നി​ൽ ഷ​ൺ​മു​ഖ​ദാ​സ് - ലി​ല്ലി​ക്കു​ട്ടി ദ​മ്പ​തി​ക​ളു​ടെ മ​ക​ളു​മാ​യ ധ​ന്യാ​ദാ​സ് (21) ആ​ണ് മ​രി​ച്ച​ത്. മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത ആ​രോ​പി​ച്ച് ധ​ന്യ​യു​ടെ ബ​ന്ധു​ക്ക​ൾ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.
ര​ണ്ട​ര​മാ​സം മു​മ്പാ​യി​രു​ന്നു ഇ​വ​രു​ടെ വി​വാ​ഹം. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ നാ​ലി​ന് കി​ട​പ്പു​മു​റി​യി​ലെ ജ​ന​ല്‍ ക​മ്പി​യി​ല്‍ തൂ​ങ്ങി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ ധ​ന്യ​യെ ഭ​ർ​ത്താ​വും ബ​ന്ധു​ക്ക​ളും ചേ​ർ​ന്ന് ശാ​സ്താം​കോ​ട്ട താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. ബി​എ​സ്‌​സി ന​ഴ്സിം​ഗ് പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ ധ​ന്യ സ്വ​കാ​ര്യ ബാ​ങ്കി​ൽ ട്രെ​യി​നിം​ഗ് പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം ക​രു​നാ​ഗ​പ്പ​ള്ളി ബ്രാ​ഞ്ചി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കാ​നി​രി​ക്കു​ക​യാ​യി​രു​ന്നു.


രാ​ജേ​ഷും ധ​ന്യ​യും എ​ട്ട് വ​ർ​ഷ​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ മേ​യ് ആ​ദ്യം ധ​ന്യ​യെ രാ​ജേ​ഷ് വീ​ട്ടി​ൽ നി​ന്നും വി​ളി​ച്ചി​റ​ക്കി സ്വ​ന്തം വീ​ട്ടി​ലെ​ത്തി​ച്ചു. പി​ന്നീ​ട് പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടു​കാ​രി​ട​പ്പെ​ട്ട് ധ​ന്യ​യെ മ​ട​ക്കി കൊ​ണ്ട് പോ​കു​ക​യും ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ വി​വാ​ഹം ന​ട​ത്തി കൊ​ടു​ക്കു​ക​യു​മാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​രു​വ​രു​ടെ​യും അ​ടു​ത്ത ബ​ന്ധു​ക്ക​ളി​ൽ പ​ല​രും വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നി​ല്ല. വി​വാ​ഹ​ശേ​ഷം മ​റ്റ് പ്ര​ശ്ന​ങ്ങ​ളൊ​ന്നും ത​ന്നെ​യി​ല്ലെ​ന്നാ​ണ് ധ​ന്യ വീ​ട്ടു​കാ​രെ അ​റി​യി​ച്ചി​രു​ന്ന​ത്.

എ​ന്നാ​ൽ ടി​പ്പ​ർ ലോ​റി ഡ്രൈ​വ​റാ​യ രാ​ജേ​ഷി​ന്‍റെ മ​ദ്യ​പാ​നം സം​ബ​ന്ധി​ച്ച് ദ​ന്പ​തി​ക​ൾ വ​ഴ​ക്കി​ടു​മാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ലും ഇ​തു സം​ബ​ന്ധി​ച്ച് വ​ഴ​ക്കു​ണ്ടാ​യി. തു​ട​ർ​ന്ന് രാ​ജേ​ഷ് ഭാ​ര്യ​യോ​ട് പി​ണ​ങ്ങി വീ​ടി​നോ​ട് ചേ​ർ​ന്ന് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ടി​പ്പ​ർ ലോ​റി​യി​ൽ കി​ട​ന്നു​റ​ങ്ങി. അ​ർ​ധ​രാ​ത്രി​യി​ൽ മ​ഴ പെ​യ്ത​തോ​ടെ ധ​ന്യ​യെ​ത്തി വി​ളി​ച്ച​തോ​ടെ ലോ​റി​യി​ൽ നി​ന്നി​റ​ങ്ങി രാ​ജേ​ഷ് കി​ട​പ്പു​മു​റി​യി​ലെ​ത്തി താ​ഴെ കി​ട​ന്നു.

പു​ല​ർ​ച്ചെ നാ​ലോ​ടെ ഓ​ട്ടം പോ​കാ​നാ​യി എ​ഴു​ന്നേ​റ്റ​പ്പോ​ഴാ​ണ് ജ​ന​ലി​ൽ ഷാ​ളി​ൽ തൂ​ങ്ങി​യ നി​ല​യി​ൽ ധ​ന്യ​യെ ക​ണ്ട​ത്. ഇ​രു​വ​രെ​യും കൂ​ടാ​ത രാ​ജേ​ഷി​ന്‍റെ മാ​താ​പി​താ​ക്ക​ളാ​യ ഉ​ണ്ണി​കൃ​ഷ്ണ​പി​ള്ള​യും അം​ബി​ക​യും സ​ഹോ​ദ​ര​ൻ അ​നീ​ഷും മാ​ത്ര​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. മ​ദ്യ​പാ​ന​ത്തെ എ​തി​ർ​ത്തി​രു​ന്ന​തി​നാ​ൽ ധ​ന്യ​യെ രാ​ജേ​ഷ് മ​ർ​ദി​ക്കു​ക പ​തി​വാ​യി​രു​ന്നെ​ന്നും സം​ഭ​വ​ദി​വ​സം രാ​ത്രി​യി​ലും മ​ർ​ദി​ച്ച​താ​യും ധ​ന്യ​യു​ടെ ബ​ന്ധു​ക്ക​ൾ ആ​രോ​പി​ക്കു​ന്നു.

ശാ​സ്താം​കോ​ട്ട ഡി​വൈ​എ​സ്പി രാ​ജ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ളും കോ​വി​ഡ് പ​രി​ശോ​ധ​ന​യും പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം മൃ​ത​ദേ​ഹം മു​ള​വ​ന കാ​രി​ക്കു​ഴി പ​ള്ളി​യി​ൽ പി​ന്നീ​ട് സം​സ്ക​രി​ക്കും. ക​ഴി​ഞ്ഞ ജൂ​ൺ 21 ന് ​സ്ത്രീ​ധ​ന പീ​ഡ​ന​ത്തെ തു​ട​ർ​ന്ന് ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച വി​സ്മ​യ​യു​ടെ പോ​രു​വ​ഴി ശാ​സ്താം​ന​ട​യി​ലെ വീ​ടി​ന്‍റെ മൂ​ന്ന് കി​ലോ​മീ​റ്റ​ർ മാ​ത്രം അ​ക​ലെ​യാ​ണ് ധ​ന്യ​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ കു​ന്ന​ത്തൂ​രി​ലെ വീ​ട്.