തീ​ര​ദേ​ശ പോ​ലീ​സ് അ​ഴി​മു​ഖ​ത്ത് ക​ണ്ട​ൽ ചെ​ടി​ക​ൾ ന​ട്ടു.
Tuesday, July 27, 2021 11:40 PM IST
ച​വ​റ : ലോ​ക ക​ണ്ട​ൽ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നീ​ണ്ട​ക​ര തീ​ര​ദേ​ശ പോ​ലീ​സ് അ​ഴി മു​ഖ​ത്ത് ക​ണ്ട​ൽ ചെ​ടി​ക​ൾ ന​ട്ടു.​
തീ​ര​ദേ​ശ പോലീസിന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു വ​രു​ന്ന ശു​ചി​ത്വ തീ​രം സു​ന്ദ​ര തീ​രം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​മാ​യി തീ​ര​ദേ​ശ മേ​ഖ​ല​യി​ൽ ക​ണ്ട​ലും പു​ന്ന​യും വ്യാ​പ​ക​മാ​യി ന​ട്ട് സം​ര​ക്ഷി​ച്ചു വ​രു​ന്നു.​
പ​ദ്ധ​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ മു​ൻ​നി​ർ​ത്തി പോ​യ​വ​ർ​ഷ​ത്തെ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ വ​ന​മി​ത്ര പു​ര​സ്കാ​ര​വും നേ​ടി​യി​രു​ന്നു.​ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ഴി​മു​ഖ​ത്ത് സാ​ധ്യ​മാ​യ ഇ​ട​ങ്ങ​ളി​ൽ ക​ണ്ട​ൽ ചെ​ടി​ക​ൾ ന​ടു​ക​യും ആ​ദ്യ വ​ർ​ഷ​ങ്ങ​ളി​ൽ ന​ട്ട ക​ണ്ട​ലി​നും പു​ന്ന​ക്കും സം​ര​ക്ഷ​ണം ഒ​രു​ക്കു​ക​യും ചെ​യ്തി​രു​ന്നു.​
ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ജോ​യി ആ​ന്‍റ​ണി ക​ണ്ട​ൽ ദി​നാ​ച​ര​ണ പ​രി​പാ​ടി ആ​ദ്യ തൈ ​ന​ട്ടു​കൊ​ണ്ട് ഉ​ത്ഘാ​ട​നം ചെ​യ്തു.​
കോ​സ്റ്റ​ൽ സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ വി​ൻ​സെ​ന്‍റ് എം.​എ​സ്.​ദാ​സ്, സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ എം.​സി.​പ്ര​ശാ​ന്ത​ൻ, സു​രേ​ഷ് ത​മ്പി, കോ​സ്റ്റ​ൽ സ്റ്റേ​ഷ​ൻ പി ​ആ​ർ ഓ ​ഡി.​ശ്രീ​കു​മാ​ർ, എ.​എ​സ് ഐ ​അ​ശോ​ക​ൻ, സി.​പി.​ഓ മാ​രാ​യ സു​ജി​ത്, വി​പി​ൻ, ടൈ​റ്റ​സ്, അ​ജ​യ​ൻ പി ​എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.