ഓ​ണ​ബോ​ണ​സാ​യി 30 ദി​വ​സ​ത്തെ വേ​ത​നം ന​ല്‍​ക​ണം : ഐഎ​ൻടിയു​സി
Wednesday, July 28, 2021 10:24 PM IST
കൊ​ല്ലം : ജോ​ലി​യും കൂ​ലി​യും ന​ഷ്ട​പ്പെ​ട്ട കേ​ര​ള​ത്തി​ലെ സ്‌​കൂ​ള്‍ പാ​ച​ക​തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് 30 ദി​വ​സ​ത്തെ വേ​ത​നം ഓ​ണ​ബോ​ണ​സ്സാ​യി ന​ല്‍​ക​ണ​മെ​ന്ന് സ്‌​കൂ​ള്‍ പാ​ച​ക തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സ് (ഐ.​എ​ന്‍ടി​യു.​സി) സം​സ്ഥാ​ന യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
തൊ​ഴി​ലാ​ളി​ക​ള്‍ ക​ഴി​ഞ്ഞ 17 മാ​സ​മാ​യി ജീ​വി​ത​ദു​രി​തം അ​നു​ഭ​വി​ക്കു​ക​യാ​ണ്. അ​വ​ര്‍​ക്ക് ജീ​വി​ക്കാ​ന്‍ ഉ​ത​കു​ന്ന വേ​ത​നം അ​നു​വ​ദി​ക്കു​വാ​ന്‍ ഇ​നി​യും കാ​ല​താ​മ​സ​മു​ണ്ടാ​യാ​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍ ജീ​വി​ക്ക​ണ​മോ മ​രി​ക്ക​ണ​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ആ​ശ്വാ​സ​ധ​ന​സ​ഹാ​യ​മാ​യി പ്ര​തി​മാ​സം 7500 രൂ​പ ന​ല്‍​ക​ണ​മെ​ന്നും അ​വ​ധി​ക്കാ​ല വേ​ത​നം ന​ല്‍​കാ​ത്ത സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി പു​ന​പ​രി​ശോ​ധി​ച്ചു അ​ടി​യ​ന്ത​ര​മാ​യി ന​ല്‍​ക​ണ​മെ​ന്നും സം​സ്ഥാ​ന സ​മി​തി യോ​ഗം സ​ര്‍​ക്കാ​രി​നോ​ടാ​വ​ശ്യ​പ്പെ​ട്ടു. ഡി​സിസി വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. വി​പി​ന​ച​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​ഘ​ട​നാ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ. ​ഹ​ബീ​ബ് സേ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.