പ​ര​പ്പാ​ര്‍ അ​ണ​ക്കെ​ട്ട് ഷ​ട്ട​റു​ക​ള്‍ വീ​ണ്ടും ഉ​യ​ര്‍​ത്തി
Wednesday, July 28, 2021 10:24 PM IST
തെ​ന്മ​ല : റൂ​ള്‍​ക​ര്‍​വി​ന്‍റെ ഭാ​ഗ​മാ​യി തെ​ന്മ​ല പ​ര​പ്പാ​ര്‍ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ള്‍ വീ​ണ്ടും ഉ​യ​ര്‍​ത്തി. നി​ല​വി​ല്‍ 30 സെ.​മി ആ​യി​രു​ന്നു അ​ണ​ക്കെ​ട്ടി​ന്‍റെ മൂ​ന്നു ഷ​ട്ട​റു​ക​ളും ഉ​യ​ര്‍​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ല്‍ ഇ​ത് ഇന്നലെ രാവിലെ 50 സെ.​മി ആ​യി കൂ​ടു​ത​ല്‍ ഉ​യ​ര്‍​ത്തു​ക​യാ​യി​രു​ന്നു.
ഇന്നലെ രാ​വി​ലെ എ​ട്ടു​വരെയുള്ള ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം 108.42 ആ​ണ് അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ്. 115.82 ആ​ണ് അ​ണ​ക്കെ​ട്ടി​ലെ പ​ര​മാ​വ​ധി സം​ഭ​രണ ശേ​ഷി. അ​പ​ക​ട ര​ഹി​ത​മാ​യ ജ​ല​നി​ര​പ്പ് 95 മീ​റ്റ​ര്‍ ആ​ണെ​ന്നി​രി​ക്കെ ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ പെ​യ്യു​ന്ന ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്ന് അ​ണ​ക്കെ​ട്ടി​ല്‍ ജ​ല​നി​ര​പ്പ് ഇ​തി​നേ​ക്കാ​ള്‍ പ​ത്ത് മീ​റ്റ​റി​ല​ധി​കം കൂ​ടു​ത​ലാ​ണ്.
വ​രും ദി​വ​സ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ മ​ഴ ല​ഭി​ക്കാ​നു​ള്ള സാ​ധ്യ​ത കൂ​ടി മു​ന്നി​ല്‍ ക​ണ്ടു​കൊ​ണ്ടാ​ണ് ഡാം ​മാ​നേ​ജ്മെ​ന്റി​ന്‍റെ ഭാ​ഗ​മാ​യി ഇ​പ്പോ​ള്‍ ഷ​ട്ട​റു​ക​ള്‍ കൂ​ടു​ത​ല്‍ ഉ​യ​ര്‍​ത്തി​യ​ത്. അ​ണ​ക്കെ​ട്ടി​ലെ വൈ​ദ്യു​തി ഉ​ത്പാ​ദ​ന​വും വ​ര്‍​ദ്ധി​പ്പി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം ത​ന്നെ ആ​ശ​ങ്ക​പെ​ടെ​ണ്ട സാ​ഹ​ച്ച​ര്യ​മി​ല്ല​ന്നും ക​രു​ത​ല്‍ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് ഷ​ട്ട​റു​ക​ള്‍ കൂ​ടു​ത​ല്‍ ഉ​യ​ര്‍​ത്തു​ന്ന​തെ​ന്നും അ​ണ​ക്കെ​ട്ട് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. ഷ​ട്ട​റു​ക​ള്‍ കൂ​ടു​ത​ല്‍ ഉ​യ​ര്‍​ത്തു​ന്ന​തോ​ടെ ക​ല്ല​ട​യാ​റ്റി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​രാ​ന്‍ സാ​ധ്യ​ത ഉ​ള്ള​തി​നാ​ല്‍ തീ​ര​ത്തു​ള്ള​വ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണമെന്നും മുന്നറിയി​പ്പുണ്ട്.