വാ​തി​ൽ​പ്പ​ടി സേ​വ​ന പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി
Sunday, September 19, 2021 11:27 PM IST
ക​രു​നാ​ഗ​പ്പ​ള്ളി: അ​ശ​ര​ണ​ർ​ക്കും കി​ട​പ്പി​ലാ​യ​വ​ർ​ക്കും സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ൾ നേ​രി​ട്ടെ​ത്തി​ക്കു​ന്ന വാ​തി​ൽ​പ്പ​ടി സേ​വ​ന പ​ദ്ധ​തി​യ്ക്ക് ജി​ല്ല​യി​ൽ തു​ട​ക്ക​മാ​യി. ജി​ല്ല​യി​ൽ പൈ​ല​റ്റ് പ്രൊ​ജ​ക്ടാ​യി ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി കരുനാഗപ്പള്ളി ന​ഗ​ര​സ​ഭ​യി​ലും ക്ലാ​പ്പ​ന പ​ഞ്ചാ​യ​ത്തി​ലു​മാ​ണ് തു​ട​ക്ക​മാ​യ​ത്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഓ​ൺ​ലൈ​നി​ൽ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ന​ഗ​ര​സ​ഭ​യി​ൽ ന​ട​ന്ന ച​ട​ങ്ങ് ചെ​യ​ർ​മാ​ൻ കോ​ട്ട​യി​ൽ രാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. തെര​ഞ്ഞെ​ടു​ത്ത ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കു​ള്ള അം​ഗീ​കാ​ര​പ​ത്ര​വും ര​ജി​സ്റ്റ​ർ ചെ​യ്ത സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ​ക്കു​ള്ള തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും ത​ഹ​സീ​ൽ​ദാ​ർ പി.​ഷി​ബു വി​ത​ര​ണം ചെ​യ്തു. ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ഡോ.​പി. മീ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ഫൈ​സ​ൽ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ സു​നി​മോ​ൾ, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ എ​ൽ ശ്രീ​ല​ത, ഇ​ന്ദു​ലേ​ഖ, ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ​മ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.​
ക്ലാ​പ്പ​ന​യി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ദീ​പ്തി ര​വീ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി​മോ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡന്‍റ് സ​ജീ​വ് ഓ​ണ​മ്പ​ള്ളി​ൽ, ആ​രോ​ഗ്യ​സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ അം​ബു​ജാ​ക്ഷി, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.​ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​ന​ത്തോ​ടൊ​പ്പം അ​താ​ത് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളും പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ന​ട​ത്തി.
വ​യോ​ജ​ന​ങ്ങ​ൾ, കി​ട​പ്പു​രോ​ഗി​ക​ൾ, ഭി​ന്ന​ശേ​ഷി​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ​ക്കും ഒ​റ്റ​പ്പെ​ട്ടു​പോ​യ​വ​ർ​ക്കും സു​ര​ക്ഷി​ത​മാ​യ ജീ​വി​ത​ത്തി​ന് ആ​വ​ശ്യ​മാ​യ സേ​വ​ന​ങ്ങ​ൾ വാ​തി​ൽ​പ്പ​ടി​യി​ൽ എ​ത്തി​ക്കു​ക​യാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.
കു​ടും​ബ​ശ്രീ അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ൾ, ആ​രോ​ഗ്യ വോ​ള​ണ്ടി​യ​ർ​മാ​ർ, ആ​ശാ​വ​ർ​ക്ക​ർ​മാ​ർ, പാ​ലി​യേ​റ്റീ​വ് കെ​യ​ർ പ്ര​വ​ർ​ത്ത​ക​ർ, സ​ന്ന​ദ്ധ സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ, സേ​വ​ന താ​ൽ​പ്പ​രാ​യ യു​വാ​ക്ക​ൾ എ​ന്നി​വ​രെ കൂ​ട്ടി​യോ​ജി​പ്പി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക.
പെ​ൻ​ഷ​ൻ അ​പേ​ക്ഷ ത​യ്യാ​റാ​ക്കി ന​ൽ​ക​ൽ, മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ൽ നി​ന്നും സ​ഹാ​യ​ത്തി​ന് അ​പേ​ക്ഷ ന​ൽ​കാ​നു​ള്ള സ​ഹാ​യം, ജീ​വ​ൻ​ര​ക്ഷാ മ​രു​ന്നു​ക​ൾ വാ​ങ്ങി കി​ട​പ്പു​രോ​ഗി​ക​ൾ​ക്ക് വീ​ട്ടി​ൽ എ​ത്തി​ക്കു​ക തു​ട​ങ്ങി​യ എ​ല്ലാ ആ​വ​ശ്യ സേ​വ​ന​ങ്ങ​ളും ഇ​തു​വ​ഴി പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ല​ഭ്യ​മാ​ക്കു​ക​യാ​ണ് ല​ക്ഷ്യം.
പ​ദ്ധ​തി​യു​ടെ ന​ട​ത്തി​പ്പി​നാ​യി ഓ​രോ വാ​ർ​ഡി​ലും പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ലു​ള്ള കോ​ർ ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ചി​ട്ടു​ണ്ട്. ആ​ശാ​വ​ർ​ക്ക​ർ, കു​ടും​ബ​ശ്രീ പ്ര​തി​നി​ധി, സ​ന്ന​ദ്ധ സേ​വ​ന വോ​ള​ണ്ടി​യ​ർ​മാ​ർ എ​ന്നി​വ​രാ​ണ് ക​മ്മി​റ്റി​യി​ലു​ള്ള​ത്.