ച​വ​റ​യി​ലും വെ​ട്ടി​ക്ക​വ​ല‍​യി​ലും അ​തി​ക്ര​മം ന​ട​ത്തി​യ​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്ന്
Wednesday, September 22, 2021 11:41 PM IST
കൊ​ല്ലം: ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ​യും വെ​ട്ടി​ക്ക​വ​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ​യും കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ന​ക​ത്ത് അ​തി​ക്ര​മം ന​ട​ത്തി​യ​വ​ർ​ക്കെ​തി​രെ കേ​സ് എ​ടു​ക്ക​ണ​മെ​ന്ന് എ​ഐ​സി​സി അം​ഗം ബി​ന്ദു​കൃ​ഷ്ണ ആ​വ​ശ്യ​പ്പെ​ട്ടു.
ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ യോ​ഗം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​മ്പോ​ഴാ​ണ് പ്ര​തി​പ​ക്ഷ യു​വ​ജ​ന സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഹാ​ളി​ന​ക​ത്ത് ക​യ​റി പ്ര​തി​ഷേ​ധി​ച്ച​ത്. വ​നി​താ ജ​ന​പ്ര​തി​നി​ധി​ക​ൾ ഉ​ൾ​പ്പ​ടെ പ​ങ്കെ​ടു​ക്കു​ന്ന യോ​ഗ​ത്തി​നി​ടി​യി​ലേ​ക്ക് ക​യ​റി​യ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ അ​സ​ഭ്യ​വ​ർ​ഷ​മാ​ണ് ന​ട​ത്തി​യ​ത്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് തു​പ്പാ​ശേ​രി​യെ വ​ധി​ക്കു​മെ​ന്ന ത​ര​ത്തി​ലു​ള്ള മു​ദ്രാ​വാ​ക്യ​മാ​ണ് പോ​ലീ​സി​ന്‍റെ മു​ന്നി​ൽ​വ​ച്ച് ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ മു​ഴ​ക്കി​യ​ത്.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ൽ ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ മെ​റി​റ്റ് അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള നി​യ​മ​ന​ങ്ങ​ൾ ത​ട​യാ​നാ​ണ് ഡി​വൈ​എ​ഫ്ഐ ശ്ര​മി​ക്കു​ന്ന​ത്.
വെ​ട്ടി​ക്ക​വ​ല​യി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഹാ​ളി​ലേ​ക്ക് സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ച​ന്ദ്ര​ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന​ധി​കൃ​ത​മാ​യി ക​യ​റി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ജ​യ​കു​മാ​റി​നെ ആ​ക്ര​മി​ച്ച​ത്. ഈ ​അ​ക്ര​മ​ങ്ങ​ളെ ഗൗ​ര​വ​ക​ര​മാ​യി കാ​ണാ​ൻ പോ​ലീ​സ് ത​യാ​റാ​ക​ണ​മെ​ന്നും ബി​ന്ദു​കൃ​ഷ്ണ ആ​വ​ശ്യ​പ്പെ​ട്ടു.