കെഎ​സ്​ഇബി സ​ബ് സ്റ്റേ​ഷ​ൻ ഭൂ​മി​യി​ലെ മ​ര​ങ്ങ​ൾ മു​റി​ച്ചു​ക​ട​ത്തി​യ​താ​യി പ​രാ​തി
Thursday, September 23, 2021 11:02 PM IST
കൊ​ട്ടാ​ര​ക്ക​ര: കെഎ​സ്​ഇബി സ​ബ് സ്റ്റേ​ഷ​ൻ ഭൂ​മി​യി​ൽ നി​ന്നും കൂ​റ്റ​ൻ റ​ബർ മ​ര​ങ്ങ​ൾ മു​റി​ച്ചു ക​ട​ത്തി​യ​താ​യി പ​രാ​തി. ​കെഎ​സ്ഇബി പു​ത്തൂ​ർ സ​ബ് ഡി​വി​ഷ​ൻ അ​സി​സ്റ്റ​ന്‍റ് എ​ഞ്ചീ​നീ​യ​റു​ടെ പ​രാ​തി​യി​ൽ പു​ത്തൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.
പു​ത്തൂ​ർ ക​തി​ര​വ​ൻ​കു​ന്ന് സ​ബ് സ്റ്റേ​ഷ​ൻ ഭൂ​മി​യി​ലെ 39 റ​ബർ മ​ര​ങ്ങ​ളാ​ണ് മു​റി​ച്ചു​ക​ട​ത്തി​യി​ട്ടു​ള്ള​ത്. ​ല​ക്ഷ​ങ്ങ​ൾ വി​ല​മ​തി​ക്കു​ന്ന കൂ​റ്റ​ൻ റ​ബർ മ​ര​ങ്ങ​ളാ​യി​രു​ന്നു ഇ​വ. 84 സെ​ന്‍റ് ഭൂ​മി​യാ​ണ് കെഎ​സ്ഇബി​ക്ക് ഇ​വി​ടെ​യു​ള്ള​ത്. സ​ബ് സ്റ്റേ​ഷ​ൻ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ ശേ​ഷം അ​വ​ശേ​ഷി​ച്ചി​രു​ന്ന ഭൂ​മി​യി​ലെ കാ​ല​പ്പ​ഴ​ക്കം​കം ചെ​ന്ന കൂ​റ്റ​ൻ റ​ബർ മ​ര​ങ്ങ​ളാ​ണ് മു​റി​ച്ചു​ക​ട​ത്തി​യി​രി​ക്കു​ന്ന​ത്.
പോ​ലീ​സ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്. കു​റ്റ​വാ​ളി​ക​ളെ കു​റി​ച്ച് സു​ച​ന​ക​ൾ ല​ഭി​ച്ച​താ​യാ​ണ് വി​വ​രം. സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രു​ടെ അ​റി​വോ​ടെ പ്ര​ദേ​ശ​വാ​സി​ക​ളാ​യ ചി​ല​രാ​ണ് മ​രം​മു​റി​ച്ചു ക​ട​ത്തി​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. തൊ​ണ്ടി​മു​ത​ലും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.​ ക​രാ​ർ ജീ​വ​ന​ക്കാ​രാ​ണ് ഇ​വി​ടു​ത്തെ സെ​ക്യൂ​രി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ർ. ഇ​വ​രു​ടെ ഒ​ത്താ​ശ​യോ​ടെ മാ​ത്ര​മേ മ​രം​മു​റി​ക്കാ​ൻ ക​ഴി​യൂ എ​ന്നാ​ണ് നാ​ട്ടു​കാ​രും പ​റ​യു​ന്ന​ത്. മു​റി​ച്ച വ​ലി​യ മ​ര​ങ്ങ​ൾ പ്ലൈ​വു​ഡ് ക​മ്പി​നി​ക്കു വി​റ്റ​താ​യും പ​റ​യ​പ്പെ​ടു​ന്നു. അ​വ​ശേ​ഷി​ക്കു​ന്ന​വ​യാ​ണ് തൊ​ണ്ടി​മു​ത​ലാ​യി കാ​ണാ​ൻ ക​ഴി​ഞ്ഞി​ട്ടു​ള്ള​ത്.
ഇ​തി​നി​ടെ പ്ര​തി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ രാ​ഷ്ട്രീ​യ നീ​ക്ക​ങ്ങ​ൾ ന​ട​ന്നു​വ​രു​ന്ന​താ​യും ആ​രോ​പ​ണ​മു​ണ്ട്. വ​ഴി​വെ​ട്ടു കേ​സാ​ക്കി മാ​റ്റി കേ​സി​ന്‍റെ ശ​ക്തി കു​റ​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ളാ​ണ് ന​ട​ന്നു വ​രു​ന്ന​ത്.