പ​തി​മൂ​ന്ന് ക​ണ്ണ​റ പാ​ല​ത്തി​ലെ റെ​യി​ല്‍​വേ ന​ട​പ​ടിയിൽ പ്ര​തി​ഷേ​ധം ശ​ക്തം
Thursday, September 23, 2021 11:39 PM IST
തെ​ന്മ​ല : പ​തി​മൂ​ന്ന് ക​ണ്ണ​റ പാ​ല​ത്തി​ല്‍ വി​നോ​ദ സ​ഞ്ചാ​രി​ക​ള്‍​ക്ക് വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​ക്കൊ​ണ്ട് പ​ട​വു​ക​ള്‍ അ​ട​ക്കം ഗേ​റ്റ് സ്ഥാ​പി​ച്ചു അ​ട​ച്ച റെ​യി​ല്‍​വേ അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി​യി​ല്‍ വ്യാ​പ​ക പ്ര​തി​ഷേ​ധം. റെ​യി​ല്‍​വേ ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് എ​ഐ​വൈ​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ​തി​മൂ​ന്ന് ക​ണ്ണ​റ പാ​ല​ത്തി​ന് മു​ന്നി​ല്‍ യു​വ​ജ​ന ശൃം​ഖ​ല സം​ഘ​ടി​പ്പി​ച്ചു. ച​രി​ത്ര​പ​ര​മാ​യും കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്രം എ​ന്ന നി​ല​യി​ലും ഏ​റെ പ്ര​ധാ​ന​പ്പെ​ട്ട കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​ണ് പ​തി​മൂ​ന്ന് ക​ണ്ണ​റ​പ്പാ​ലം.

പ​തി​മൂ​ന്ന് ക​ണ്ണ​റ പാ​ലം കാ​ണാ​ന്‍ എ​ത്തു​ന്ന​വ​ര്‍ നി​ര​വ​ധി​യാ​ണ്. അ​വ​രെ ത​ട​ഞ്ഞു​കൊ​ണ്ടു​ള്ള റെ​യി​ല്‍​വേ​യു​ടെ ന​ട​പ​ടി പി​ന്‍​വ​ലി​ക്ക​ണം. ഇ​ല്ലാ​ത്ത​പ​ക്ഷം കൂ​ടു​ത​ല്‍ ശ​ക്ത​മാ​യ സ​മ​ര മാ​ര്‍​ഗ​ങ്ങ​ളി​ലേ​ക്ക് നീ​ങ്ങു​മെ​ന്ന് യു​വ​ജ​ന ശൃം​ഖ​ല ഉ​ദ്ഘാ​ട​നം ചെ​യ്ത് എ​ഐ​വൈ​എ​ഫ് ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ഐ. ​മ​ൻ​സൂ​ർ പ​റ​ഞ്ഞു.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ശ​ര​ത് ഒ​റ്റ​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ അം​ഗം സി​ബി​ൽ ബാ​ബു, നേ​താ​ക്ക​ളാ​യ രാ​ജി ലാ​ൽ, സു​മേ​ഷ്, വി​ജേ​ഷ് രാ​ജേ​ന്ദ്ര​ൻ, പ്ര​വീ​ൺ ഇ​ട​മ​ൺ, അ​ർ​ച്ച​ന, ര​തീ​ഷ് തെ​ന്മ​ല, അ​ന​ന്ദു ഉ​റു​കു​ന്ന്, പ്ര​വീ​ൺ ഇ​ട​മ​ൺ, ജ്യോ​തി മു​രു​ഗേ​ഷ്, ഷ​മീ​ജ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി