കൊ​ല്ലം-മ​ൺ​റോ​തു​രു​ത്ത് ബ​സ് സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ക്ക​ണം
Saturday, September 25, 2021 12:36 AM IST
കു​ണ്ട​റ: കൊ​ല്ല​ത്തു​നി​ന്നും മ​ൺ​റോ​തു​രു​ത്തി​ലേ​ക്കും ശി​ങ്കാ​ര​പ്പ​ള്ളി യി​ലേ​ക്കും ഉ​ണ്ടാ​യി​രു​ന്ന​തും കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​ന്ന​ര​വ​ർ​ഷം മു​മ്പ് നി​ർ​ത്ത​ലാ​ക്കി​യ​തു​മാ യ ​കെ​എ​സ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി.
കോ​വി​ഡ് മൂ​ലം നി​ർ​ത്ത​ലാ​ക്കി​യി​രു​ന്ന സ്വ​കാ​ര്യ ബ​സു​ക​ൾ എ​ല്ലാം ത​ന്നെ ഓ​ടി തു​ട​ങ്ങി​യി​ട്ടും കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ നി​ർ​ത്ത​ലാ​ക്കി​യ നി​ല​യി​ൽ ത​ന്നെ​യാ​ണ്. കൊ​ല്ലം -മ​ൺ​റോ​തു​രു​ത്ത്, കൊ​ല്ലം -ശി​ങ്കാ​ര​പ്പ​ള്ളി, ക​രു​നാ​ഗ​പ്പ​ള്ളി -പേ​ഴും തു​രു​ത്ത്, ക​രു​നാ​ഗ​പ്പ​ള്ളി -ശി​ങ്കാ​ര​പ്പ​ള്ളി, ക​രു​നാ​ഗ​പ്പ​ള്ളി -ചി​റ്റു​മ​ല​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് വ​ന്നു പോ​യി​രു​ന്ന ബ​സ് സ​ർ​വീ​സു​ക ളാ​യി​രു​ന്നു ക​ഴി​ഞ്ഞ ഒ​ന്ന​ര​വ​ർ​ഷ​മാ​യി സ​ർ​വീ​സ് ന​ട​ത്താ​ത്ത​ത്.
ഉ​ൾ​നാ​ട​ൻ ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളെ പ​ര​സ്പ​രം ബ​ന്ധി​പ്പി​ക്കു​ന്ന​താ​യി​രു​ന്നു ഈ ​ബ​സ് സ​ർ​വീ​സു​ക​ൾ. വി ​വി​ധ മേ​ഖ​ല​ക​ളി​ൽ തൊ​ഴി​ലെ​ടു​ക്കു​ന്ന​വ​രു​ടെ ഏ​ക ആ​ശ്ര​യ​വും ഈ ​ബ​സു​ക​ൾ ത​ന്നെ​യാ​യി​രു​ന്നു. സ്വ​കാ​ര്യ ബ​സു​ക​ളെ ആ​ശ്ര​യി​ക്കാ​തെ കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി ൽ ​ഇ​ടം തേ​ടി​യി​രു​ന്ന നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് യാ​ത്രാ​ക്ലേ​ശം അ​നു​ഭ​വി​ക്കു​ന്ന​ത്. ഒ​രെ സ​മ​യ​ത്ത് ബ​സു​ക​ൾ നി​ർ​ത്ത​ലാ​ക്കു​ക, യാ​ത്രാ​ദു​രി​തം ബോ​ധ്യ​പ്പെ​ടു​ത്തി യി​ട്ടും പ​രാ​തി​ക്ക് പ​രി​ഹാ​രം ക​ണ്ടെ​ത്താ തി​രി​ക്കു​ക തു​ട​ങ്ങി​യ ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക്കെ​തി​രെ രം​ഗ​ത്തെ ത്താ​ൻ ത​യാ​റെ​ടു​ക്കു​ക​യാ​ണ് ജ​ന​ങ്ങ​ൾ.
കൊ​ല്ല​ത്തു നി​ന്നും കൊ​ട്ടാ​ര​ക്ക​ര​യ്ക്കും പു​ന​ലൂ​ർ ക്കും ​വി​ര​ലി​ലെ​ണ്ണാ​വു​ന്ന യാ​ത്ര​ക്കാ​രു​മാ​യി കെ​എ​സ്ആ​ർ​ടി​സി ഓ​ർ​ഡി​ന​റി​യും ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ബ​സു​ക​ളും സ​ർ​വീ​സ് ന​ട​ത്തു​മ്പോ​ഴാ​ണ് ധാ​രാ​ളം യാ​ത്ര​ക്കാ​രു​ള്ള മേ​ഖ​ല​യി​ലേ​ക്ക് ഒ​റ്റ ബ​സ് പോ​ലും അ​യ​ക്കാ​ത്ത​ത്. ഇ​ത് കൃ​ത്യ​വി​ലോ​പ​മാ​ണ്. കെ ​എ​സ്ആ​ർ​ടി​സി അ​ധി​കൃ​ത​രോ​ട് ഇ​ക്കാ​ര​ണ​ത്താ​ൽ നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്.
കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ അ​യ​ക്കാ​തി​രു​ന്ന​ത് കാ​ര​ണം യാ​ത്ര​ക്കാ​ർ അ​നു​ഭ​വി​ക്കേ​ണ്ടി​വ​രു​ന്ന ദു​രി​ത​ങ്ങ​ൾ അ​ധി​കൃ​ത​രെ നി​ര​വ​ധി​ത​വ​ണ അ​റി​യി​ച്ചി​ട്ടും അ​ന​ങ്ങാ​പാ​റ ന​യ​മാ​ണ് സ്വീ​ക​രി​ച്ചു കാ​ണു​ന്ന​ത്.
മ​ൺ​ട്രോ​തു​രു​ത്തി​ലേ​ക്കും ശി ​ങ്കാ​ര​പ്പ​ള്ളി​യി​ലേ​ക്കും കെ​എ​സ്ആ​ർ​ടി​സി ബ​സ് സ ​ർ​വീ​സ് ഉ​ട​ൻ ആ​രം​ഭി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ശ​ക്ത​മാ​യ സ​മ​ര​ത്തി​ന് ഒ​രു​ങ്ങു​ക​യാ​ണ് നാ​ട്ടു​കാ​ർ.