ആ​ദി​വാ​സി യു​വാ​വ് മ​ധു​വി​നെ കു​റി​ച്ചു​ള്ള ക​വി​ത സി​നി​മ​യാ​കു​ന്നു
Tuesday, October 12, 2021 11:45 PM IST
കൊ​ല്ലം: വി​ശ​പ്പി​ന്‍റെ പേ​രി​ൽ മ​ർ​ദി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ആ​ദി​വാ​സി യു​വാ​വ് മ​ധു​വി​നെ കു​റി​ച്ച് ക​വി​യും സം​വി​ധാ​യ​ക​നു​മാ​യ ഡോ. ​സോ​ഹ​ൻ റോ​യ് എ​ഴു​തി​യ യാ​ത്രാ​മൊ​ഴി എ​ന്ന ക​വി​ത സി​നി​മ​യാ​വു​ന്നു.
സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഏ​റെ വൈ​റ​ലാ​യി​രു​ന്നു ഈ ​ക​വി​ത. വി​ജീ​ഷ് മ​ണി​യാ​ണ് സം​വി​ധാ​യ​ക​ൻ. മ​ധു സം​സാ​രി​ച്ചി​രു​ന്ന മ​ടു​ക ഗോ​ത്ര ഭാ​ഷ​യി​ലാ​ണ് ചി​ത്രം ഒ​രു​ങ്ങു​ന്ന​ത്.
ആ​ദി​വാ​സി - ദി ​ബ്ലാ​ക്ക് ഡെ​ത്ത് എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ഉ​ട​ൻ ആ​രം​ഭി​ക്കും. അ​ങ്ക​മാ​ലി ഡ​യ​റീ​സി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ ന​ട​ൻ അ​പ്പാ​നി ശ​ര​ത്താ​ണ് മ​ധു​വി​ന്‍റെ വേ​ഷം ചെ​യ്യു​ന്ന​ത്.
ഏ​രീ​സ് ഗ്രൂ​പ്പാ​ണ് സി​നി​മ​യു​ടെ നി​ർ​മാ​ണം നി​ർ​വ​ഹി​ക്കു​ന്ന​ത്. അ​ന്താ​രാ​ഷ്ട്ര മാ​നം കൈ​വ​രു​ന്ന പ്ര​മേ​യ​ത്തി​ൽ മ​ധു​വി​ന്റെ വേ​ഷം ശ​ര​ത് അ​നാ​യാ​സം കൈ​കാ​ര്യം ചെ​യ്യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്ന് ഷാ​ർ​ജ ആ​സ്ഥാ​ന​മാ​യു​ള്ള ഏ​രീ​സ് ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ ഡോ. ​സോ​ഹ​ൻ റോ​യ് മീ​റ്റ് ദ ​പ്ര​സ് പ​രി​പാ​ടി​യി​ൽ വ്യ​ക്ത​മാ​ക്കി. വി​ശ​പ്പും വ​ർ​ണ വി​വേ​ച​ന​വും പ​രി​സ്ഥി​തി പ്ര​ശ്ന​ങ്ങ​ളും കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​വും ഈ ​ചി​ത്ര​ത്തി​ന്‍റെ ഇ​തി​വൃ​ത്ത​മാ​കു​മെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.
കൊ​ല്ലം ജി​ല്ല​യി​ലെ പു​ന​ലൂ​ർ ഐ​ക്ക​ര​ക്കോ​ണം ഗ്രാ​മ​ത്തെ രാ​ജാ​ന്ത്യ​ര നി​ല​വാ​ര​ത്തി​ൽ ഉ​യ​ർ​ത്തു​ക എ​ന്ന​തും ഏ​രീ​സ് ഗ്രൂ​പ്പി​ന്‍റെ ല​ക്ഷ്യ​മാ​ണ്. 2025-ൽ ​ഇ​ത് പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ഗ്രാ​മ​ത്തി​ലെ എ​ല്ലാ​വ​ർ​ക്കും ജോ​ലി ഉ​റ​പ്പു വ​രു​ത്തു​മെ​ന്നും അ​ർ​ഹ​ത​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് എ​ല്ലാ​വ​ർ​ഷ​വും സ്കോ​ള​ർ​ഷി​പ്പു​ക​ൾ ന​ൽ​കു​മെ​ന്നും ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു.