ധീ​ര ജ​വാ​ന് ജ​ന്മ​നാ​ട് യാ​ത്രാ​മൊ​ഴിയേകി
Friday, October 15, 2021 11:09 PM IST
കൊ​ട്ടാ​ര​ക്ക​ര: രാ​ജ്യ സേ​വ​ന​ത്തി​നി​ട​യി​ൽ വീ​ര​മൃ​ത്യു വ​രി​ച്ച ധീ​ര ജ​വാ​ൻ ഓ​ട​നാ​വ​ട്ടം കു​ട​വ​ട്ടൂ​ർ ശി​ൽ​പാ​ല​യ​ത്തി​ൽ എ​ച്ച്.​വൈ​ശാ​ഖി​ന് ജ​ൻ​മ​നാ​ട് വി​ട ന​ൽ​കി. ​പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യി​ലും ജ​ന​സ​ഹ​സ്ര​ങ്ങ​ളാ​ണ് വെ​ശാ​ഖി​ന്‍റെ അ​ന്ത്യ​യാ​ത്ര​ക്ക് സാ​ക്ഷി​ക​ളാ​കാ​ൻ കു​ട​വ​ട്ടൂ​രി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തി​യ​ത്.

ബു​ധ​നാ​ഴ്ച രാ​ത്രി​ പാ​ങ്ങോ​ട് സൈ​നി​ക ക്യാ​മ്പി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ഭൗ​തി​ക ശ​രീ​രം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ സൈ​നി​ക വാ​ഹ​ന​ത്തി​ൽ ഓ​യൂ​ർ ചെ​ങ്കു​ള​ത്തെ​ത്തി​ച്ചു. അ​വി​ടെ നി​ന്നും വി​ലാ​പ​യാ​ത്ര​യാ​യാ​ണ് മൃ​ത​ദേ​ഹം കു​ട​വ​ട്ടൂ​രി​ലെ​ത്തി​ച്ച​ത്.

അ​ന്തി​മോ​പ​ചാ​ര​മ​ർ​പ്പി​ക്കാ​ൻ വ​ഴി​യോ​ര​ങ്ങ​ളി​ൽ ജ​ന​ങ്ങ​ൾ കാ​ത്തു നി​ന്ന​തി​നാ​ൽ നി​ശ്ച​യി​ച്ച സ​മ​യ​വും ക​ഴി​ഞ്ഞാ​ണ് പൊ​തു ദ​ർ​ശ​ന വേ​ദി​യാ​യ കു​ട​വ​ട്ടൂ​ർ ഗ​വ. എ​ൽപിഎ​സിൽ ​എ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞ​ത്.​

മ​ന്ത്രി​മാ​രാ​യ കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ, ജെ.​ചി​ഞ്ചു​റാ​ണി, ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​ർ, എംപി​മാ​രാ​യ കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്, സു​രേ​ഷ് ഗോ​പി, ജി​ല്ലാ ക​ള​ക്ട​ർ അ​ഫ്സാ​ന പ​ർ​വീ​ൻ, ജ​ന​പ്ര​തി​നി​ധി​ക​ൾ, രാ​ഷ്ടീ​യ നേ​താ​ക്ക​ൾ, സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ൽ​പ്പെ​ട്ട നി​ര​വ​ധി പേ​ർ ഇ​വി​ടെ അ​ന്ത്യാ​ഭി​വാ​ദ്യ​മ​ർ​പ്പി​ച്ചു.

12 ഓടെ വീ​ട്ടി​ലെ​ത്തി​ച്ച ഭൗ​തി​ക ശ​രീ​ര​ത്തി​ൽ അ​ച്ഛ​ൻ ഹ​രി​കു​മാ​ർ, അ​മ്മ ബീ​നാ​കു​മാ​രി സ​ഹോ​ദ​രി ശി​ൽ​പ എ​ന്നി​വ​ർ അ​ന്ത്യ​ചും​ബ​നം ന​ൽ​കി.​ തു​ട​ർ​ന്ന് കേ​ര​ളാ പോ​ലീ​സും സൈ​ന്യ​വും അ​ന്ത്യാ​ഭി​വാ​ദ്യ​മ​ർ​പ്പി​ച്ചു.​ഒ​ന്നോടെ വീ​ട്ടു​വ​ള​പ്പി​ലൊ​രു​ക്കി​യ ചി​ത​യി​ലേ​ക്കെ​ടു​ത്ത മൃ​ത​ദേ​ഹം പൂ​ർ​ണ ഔദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ സം​സ്ക​രി​ച്ചു.

ജ​മ്മു കാ​ശ്മീ​രി​ലെ പൂ​ഞ്ചി​ലു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ലാ​ണ് വൈ​ശാ​ഖു​ൾ​പ്പെ​ടെ അ​ഞ്ച് സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ട​ത്.