പു​ഞ്ച​ക്കോ​ണം പാ​ലം: ഉ​ട​ന്‍ പു​ന​ര്‍​നി​ര്‍​മി​ക്കു​മെ​ന്ന് മ​ന്ത്രി
Sunday, November 28, 2021 11:39 PM IST
അ​ഞ്ച​ല്‍: അ​ല​യ​മ​ണ്‍ പ​ഞ്ചാ​യ​ത്തി​ലെ ക​ട​വ​റം വാ​ര്‍​ഡി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന പു​ഞ്ച​ക്കോ​ണം പാ​ലം ഉ​ട​ന്‍ പു​ന​ര്‍​നി​ര്‍​മി​ക്കു​മെ​ന്ന് മ​ന്ത്രി ജെ ​ചി​ഞ്ചു റാ​ണി. ഇ​ക്ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ലും, ക​ന​ത്ത മ​ഴ​യി​ലും പാ​ലം ഏ​താ​ണ്ട് പൂ​ര്‍​ണമാ​യും ത​ക​ര്‍​ന്നി​രി​ക്കു​ക​യാ​ണ്. ക​ട​വ​റം പു​ഞ്ച​ക്കോ​ണം മേ​ഖ​ല​യി​ലെ നി​ര​വ​ധി കു​ടു​ബ​ങ്ങ​ള്‍​ക്ക് പു​റം ലോ​ക​വു​മാ​യി ബ​ന്ധ​പെ​ടാ​നു​ള്ള പ്ര​ധാ​ന പാ​ല​മാ​ണ് പു​ഞ്ച​ക്കോ​ണം പാ​ലം. പാ​ല​ത്തി​ന്‍റെ അ​ടി​ഭാ​ഗം ഇ​ള​കി മാ​റി. ക​ല്‍​ക്കെ​ട്ടു​ക​ള്‍ ഇ​തു നി​മി​ഷ​വും നി​ലം പൊ​ത്തി​യേ​ക്കാം എ​ന്ന അ​വ​സ്ഥ​യി​ലാ​ണ്.

പാ​ല​ത്തി​നോ​ട്‌ ചേ​ര്‍​ന്ന് പാ​ത​യി​ല്‍ വ​ലി​യ കു​ഴി രൂ​പ​പ്പെ​ട്ടു. ഇ​തോ​ടെ ഇ​തു​വ​ഴി​യു​ള്ള ബ​സ് അ​ട​ക്കം വ​ലി​യ വാ​ഹ​ന​ങ്ങ​ളു​ടെ യാ​ത്ര അ​ധി​കൃ​ത​ര്‍ നി​രോ​ധി​ച്ചു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് അ​ട​ക്ക​മു​ള്ള​വ​ര്‍ സ്ഥ​ലം എം​എ​ല്‍​എ കൂ​ടി​യാ​യ മ​ന്ത്രി ചി​ഞ്ചു റാ​ണി​യെ വി​വ​രം ധ​രി​പ്പി​ച്ച​ത്. തു​ട​ര്‍​ന്ന് ശ​നി​യാ​ഴ്ച സ്ഥ​ല​ത്ത് എ​ത്തി​യ മ​ന്ത്രി പാ​ല​ത്തി​ന്‍റെ ദു​സ്ഥി​തി നേ​രി​ല്‍​ക്ക​ണ്ട് മ​ന​സി​ലാ​ക്കി. പി​ന്നീ​ടാ​ണ് ത​ക​ര്‍​ന്ന പാ​ല​ത്തി​നു പ​ക​രം പു​തി​യ പാ​ലം നി​ര്‍​മ്മി​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞ​ത്.

പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​ധി​കൃ​ത​രോ​ട് പു​തി​യ പാ​ല​ത്തി​നാ​യു​ള്ള എ​സ്റ്റി​മേ​റ്റ് എ​ടു​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ടും. ഇ​തു​കി​ട്ടു​ന്ന മു​റ​യ്ക്ക് വേ​ഗ​ത്തി​ല്‍ ത​ന്നെ പ്ര​ദേ​ശ​ത്തെ പാ​ലം നി​ര്‍​മാ​ണം ആ​രം​ഭി​ക്കു​മെ​ന്നും മ​ന്ത്രി ഉ​റ​പ്പ് ന​ല്‍​കി. അ​ല​യ​മ​ണ്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഹ​സീ​ന മ​നാ​ഫ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മ​നീ​ഷ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് എം ​മു​ര​ളി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ അം​ഗ​ങ്ങ​ളാ​യ ജി ​പ്ര​മോ​ദ്, അ​മ്പി​ളി സി​പി​എം ലോ​ക്ക​ല്‍​ക​മ്മി​റ്റി സെ​ക്ര​ട്ട​റി അ​സീം തു​ട​ങ്ങി​യ​വ​രും മ​ന്ത്രി​ക്കൊ​പ്പം സ്ഥ​ല​ത്ത് എ​ത്തി​യി​രു​ന്നു.