ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്ര​മി​ല്ല: മ​ഴ​യും വെ​യി​ലു​മേ​റ്റ് യാ​ത്ര​ക്കാ​ർ
Thursday, December 2, 2021 11:16 PM IST
കൊ​ട്ടാ​ര​ക്ക​ര: വെ​യി​ൽ ക​ടു​ത്താ​ലും മ​ഴ​പെ​യ്താ​ലും യാ​ത്ര​ക്കാ​ർ​ക്ക് ആ​ശ്വാ​സ​മേ​കാ​ൻ കൊ​ട്ടാ​ര​ക്ക​ര ക​ച്ചേ​രി​മു​ക്കി​ൽ ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​മി​ല്ല. ഗ​ണ​പ​തി ക്ഷേ​ത്ര​വും മി​നി സി​വി​ൽ സ്റ്റേ​ഷ​നും പോ​ലീ​സ് സ്റ്റേ​ഷ​നും സ്ഥി​തി ചെ​യ്യു​ന്നി​ട​ത്താ​ണ് യാ​ത്ര​ക്കാ​ർ​ക്കാ​യി വി​ശ്ര​മ​കേ​ന്ദ്ര​മി​ല്ലാ​ത്ത​ത്.
മി​നി സി​വി​ൽ സ്റ്റേ​ഷ​ന് മു​ന്നി​ലാ​യി കൊ​ല്ലം ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന​വ​ർ​ക്ക് വി​ശാ​ല​മാ​യ കാ​ത്തി​രി​പ്പ് കേ​ന്ദ്ര​മു​ണ്ട്. എ​ന്നാ​ൽ മ​റു​വ​ശ​ത്ത് യാ​തൊ​രു സം​വി​ധാ​ന​വു​മി​ല്ല. മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ൽ​ത്ത​ന്നെ ഇ​രു​പ​ത്ത​ഞ്ചി​ൽ​പ​രം സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.
പോ​ലീ​സ് സ്റ്റേ​ഷ​ൻ, ഡി​വൈ​എ​സ്പി ഓ​ഫീ​സ്, വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സു​ക​ൾ, സ്കൂ​ളു​ക​ൾ, ഗ​ണ​പ​തി ക്ഷേ​ത്രം, ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സ് തു​ട​ങ്ങി​യ​വ​യെ​ല്ലാ​മു​ള്ള​ത് ക​ച്ചേ​രി ജം​ഗ്ഷ​ന്‍റെ ചു​റ്റു​വ​ട്ട​ങ്ങ​ളി​ലാ​ണ്. ദി​വ​സ​വും നൂ​റു​ക​ണ​ക്കി​ന് യാ​ത്ര​ക്കാ​രാ​ണ് ഇ​വി​ട​ങ്ങ​ളി​ലാ​യി വ​ന്നു​പോ​കു​ന്ന​ത്. കൊ​ട്ടാ​ര​ക്ക​ര പ​ട്ട​ണ​ത്തി​ലേ​ക്കും ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്കു​മ​ട​ക്കം പോ​കേ​ണ്ട​വ​ർ ബ​സ് കാ​ത്ത് നി​ൽ​ക്കു​ന്ന​ത് പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ എ​തി​ർ​വ​ശ​ത്താ​യി​ട്ടാ​ണ്.
ഈ ​ഭാ​ഗ​ത്ത് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ങ്ങ​ളൊ​ന്നും​ത​ന്നെ​യി​ല്ല. പെ​രു​മ​ഴ​യാ​യാ​ലും പൊ​രി​വെ​യി​ലാ​യാ​ലും യാ​ത്ര​ക്കാ​ർ തീ​ർ​ത്തും ബു​ദ്ധി​മു​ട്ടു​ന്ന അ​വ​സ്ഥ​യാ​ണ്. ച​രി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യ മൂ​ന്ന് വി​ള​ക്കു​ൾ​പ്പ​ടെ ഇ​വി​ടെ​യു​ണ്ട്. വി​ശാ​ല​മാ​യ പൊ​തു​സ്ഥ​ല​മു​ണ്ടാ​യി​ട്ടും കാ​ത്തി​രി​പ്പ് കേ​ന്ദ്രം നി​ർ​മി​ക്കാ​ൻ അ​ധി​കൃ​ത​ർ​ക്ക് ക​ഴി​യു​ന്നി​ല്ല. സ​മീ​പ​ത്തെ സി​പി​കെ​പി ലൈ​ബ്ര​റി​യു​ടെ മു​ന്നി​ൽ​പോ​ലും മ​ഴ ന​ന​യാ​തെ നി​ൽ​ക്കാ​നു​ള്ള സൗ​ക​ര്യ​മി​ല്ല.
വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് ക​ച്ചേ​രി​മു​ക്കി​ൽ കാ​ത്തി​രി​പ്പ് കേ​ന്ദ്രം ഉ​ണ്ടാ​യി​രു​ന്നു. കാ​ല​പ്പ​ഴ​ക്ക​ത്താ​ൽ ജീ​ർ​ണാ​വ​സ്ഥ​യി​ലാ​യ ഇ​ത് പൊ​ളി​ച്ച് നീ​ക്കി​യ​തും ഏ​റെ വി​വാ​ദ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ്. എ​ന്നാ​ൽ ഇ​വി​ടെ മ​റ്റൊ​ന്ന് പു​ന​ർ നി​ർ​മി​ക്കാ​ൻ ആ​രും മു​ൻ​കൈ​യെ​ടു​ത്തി​ല്ല. ക്ഷേ​ത്ര ദ​ർ​ശ​നം ക​ഴി​ഞ്ഞെ​ത്തു​ന്ന​വ​രും ബു​ദ്ധി​മു​ട്ടി​ലാ​യ​തി​നാ​ൽ ഗ​ണ​പ​തി ക്ഷേ​ത്ര​ഭ​ര​ണ​സ​മി​തി​യ്ക്കും മു​ൻ​കൈ​യെ​ടു​ത്ത് നി​ർ​മി​ക്കാ​വു​ന്ന​താ​ണ്.
ക​ച്ചേ​രി​മു​ക്കി​ൽ​ത്ത​ന്നെ എ​ക്സൈ​സ് റെ​യ്ഞ്ച് ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന കെ​ട്ടി​ടം മു​ൻ​പ് പൊ​ളി​ച്ച് നീ​ക്കി​യി​രു​ന്നു. ഇ​വി​ടെ വീ​ണ്ടും എ​ക്സൈ​സ് കോം​പ്ള​ക്സ് നി​ർ​മി​ക്കാ​ൻ പ​ദ്ധ​തി​യി​ട്ടെ​ങ്കി​ലും ശ​ക്ത​മാ​യ എ​തി​ർ​പ്പും കോ​ട​തി ഇ​ട​പെ​ട​ലു​ക​ളും ഉ​ണ്ടാ​യ​പ്പോ​ൾ ആ ​നി​ർ​മാ​ണം ഉ​പേ​ക്ഷി​ച്ചു. ഇ​പ്പോ​ൾ ഭൂ​മി റ​വ​ന്യൂ വ​കു​പ്പി​ന്‍റേ​താ​ണ്. ഇ​വി​ടെ കു​റ​ച്ചു​ഭാ​ഗം കാ​ത്തി​രി​പ്പ് കേ​ന്ദ്രം നി​ർ​മി​ക്കാ​ൻ അ​നു​വ​ദി​ച്ചാ​ൽ വ​ലി​യ​തോ​തി​ൽ യാ​ത്ര​ക്കാ​ർ​ക്ക് ആ​ശ്വാ​സ​മാ​കും.