കി​ണ​റ്റി​ല്‍ വീ​ണു മ​രി​ച്ചു
Sunday, December 5, 2021 11:58 PM IST
അ​ഞ്ച​ല്‍ : യു​വാ​വ് കി​ണ​റ്റി​ല്‍ വീ​ണു മ​രി​ച്ചു. അ​ഞ്ച​ൽ അ​ഗ​സ്ത്യ​ക്കോ​ട് വെ​ട്ടി​ക്കോ​ട് ജം​ഗ്ഷ​നി​ൽ ഇ​ട്ടി​വി​ള വീ​ട്ടി​ൽ ബി​നു (44)വാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ​യാ​ണ് സം​ഭ​വം. അ​ഞ്ച​ല്‍ കു​രി​ശു​മു​ക്കി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ബ​ന്ധു​വാ​യ കു​രി​ശു​മു​ക്കി​ൽ മം​ഗ​ല​ത്ത് ച​രു​വി​ള വീ​ട്ടി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ക​യാ​യി​രു​ന്ന സ​ന്തോ​ഷി​ന്‍റെ കു​ട്ടി​യു​ടെ നൂ​ല് കെ​ട്ട് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യ​താ​യി​രു​ന്നു ബി​നു.

കി​ണ​റി​ന്‍റെ വ​ശ​ത്ത്‌ ബ​ന്ധു​ക്ക​ളു​മാ​യി സം​സാ​രി​ച്ചി​രി​ക്കെ കി​ണ​റ്റി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം. പു​ന​ലൂ​രി​ല്‍ നി​ന്നും എ​ത്തി​യ അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്തു പു​ന​ലൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഇ​ന്ന് മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​ന​ല്‍​കും. ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റാ​ണ് ബി​നു.