പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ബ​ന്ധ​ന യാ​ന​ങ്ങ​ളു​ടെ എ​ൻജി​ന്‍ പ​രി​ശോ​ധ​ന
Saturday, January 15, 2022 10:38 PM IST
കൊല്ലം: ജി​ല്ല​യി​ലു​ള്ള പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ബ​ന്ധ​ന യാ​ന​ങ്ങ​ള്‍​ക്ക് മ​ണ്ണെ​ണ്ണ പെ​ര്‍​മി​റ്റ് അ​നു​വ​ദി​ക്കു​ന്ന​തി​നു​ള​ള ഫി​ഷ​റീ​സ്, സി​വി​ല്‍ സ​പ്ലൈ​സ്, മ​ത്സ്യ​ഫെ​ഡ് എ​ന്നി​വ​യു​ടെ സം​യു​ക്ത എ​ഞ്ചി​ന്‍ പ​രി​ശോ​ധ​ന ഇ​ന്ന് രാ​വി​ലെ എ​ട്ടു മു​ത​ല്‍ 17 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി വൈ​കുന്നേരം അ​ഞ്ചു വ​രെ ന​ട​ത്തും. 1156 അ​പേ​ക്ഷ​ക​ളാ​ണ് ല​ഭി​ച്ചി​ട്ടു​ള്ള​ത്.

യാ​നം, എ​ഞ്ചി​ന്‍, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി പാ​സ്ബു​ക്ക്, യാ​ന​ത്തി​ന്റെ ര​ജി​സ്‌​ട്രേ​ഷ​ന്‍/​ലൈ​സ​ന്‍​സ്/​ടി.​ആ​ര്‍.5 ര​സീ​ത്, എ​ഫ്.​ഐ.​എം.​എ​സ് ര​ജി​സ്‌​ട്രേ​ഷ​ന്‍, റേ​ഷ​ന്‍ കാ​ര്‍​ഡ്, പു​തി​യ എ​ഞ്ചി​നാ​ണെ​ങ്കി​ല്‍ ഇ​ന്‍​വോ​യ്‌​സ്, പ​ഴ​യ​വ​യ്ക്ക് പെ​ര്‍​മി​റ്റ് എ​ന്നി​വ സ​ഹി​തം അ​ത​ത് കേ​ന്ദ്ര​ങ്ങ​ളി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​ണം. യാ​ന​ങ്ങ​ളി​ല്‍ ര​ജി​സ്റ്റ​ര്‍ ന​മ്പ​ര്‍ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്ക​ണം. അ​ഞ്ചിന് മു​മ്പ് അ​വ തി​രി​കെ കൊ​ണ്ട് പോ​കാ​ന്‍ അ​നു​വ​ദി​ക്കി​ല്ല എ​ന്നും ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ അ​റി​യി​ച്ചു.