വേ​ളമാ​നൂ​ർ അ​രീ​ക്ക​ൽ തേ​ക്കുക​ര കു​ന്ന് മ​ണ​ൽ​മാ​ഫി​യ ഇ​ടി​ച്ചു നി​ര​ത്തു​ന്നു
Saturday, January 22, 2022 11:17 PM IST
ചാ​ത്ത​ന്നൂ​ർ:​ വേ​ള​മാ​നൂ​ർ യു​പി സ്കൂ​ൾ - തേ​ക്കു​ക​ര അ​രീ​ക്ക​ൽ റോ​ഡി​ലെ കു​ന്ന് മ​ണ​ൽ മാ​ഫി​യ ഇ​ടി​ച്ചു നി​ര​ത്തു​ന്നു. തെ​ക്കും​ക​ര കു​ന്നിൽ​ ര​ണ്ടു കു​ടും​ബ​ങ്ങ​ൾ താ​മ​സ​മു​ണ്ടാ​യി​രു​ന്നു. ര​ണ്ട് വീ​ടു​ക​ളും ഉ​ണ്ടാ​യി​രു​ന്നു. അ​വ​രി​ൽ നി​ന്നു മ​ണ്ണ് മാ​ഫി​യ മ​ണ്ണ് എ​ടു​ക്കാ​ൻ വേ​ണ്ടി വി​ല​യ്ക്ക് വാ​ങ്ങി.
അ​നു​വാ​ദം ഇ​ല്ലാ​തെ നേ​ര​ത്തെ കു​റെ​മ​ണ്ണ് മാ​റ്റി​യി​രു​ന്നു, ഇ​പ്പോ​ൾ നി​ര​ന്ത​ര​മാ​യി മ​ണ്ണ് കൊ​ണ്ടു പോ​കു​ക​യാ​ണ്.

ജെ​സി​ബി ക്കു ​മ​ണ്ണ് ഇ​ടി​ച്ചുകു​ട്ടു​ന്നു. കു​ടി​വെ​ള്ള ക്ഷാ​മം ഉ​ള്ള പ്ര​ദേ​ശ​മാ​ണി​ത്. പ​രി​സ്ഥി​തി​യ്ക്ക് വ​ള​രെ​യേ​റേ ദോ​ഷം സൃ​ഷ്ടി​ക്കു​വാ​ൻ മാ​ത്രമേ മ​ണ്ണ് ക​ട​ത്ത് കൊ​ണ്ട് സാ​ധി​ക്കൂ.

ക​ല്ലു​വാ​തു​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ൽ​പ്പെ​ട്ട ഈ ​പ്ര​ദേ​ശ​ത്തി​ന്‍റെ പാ​രി​സ്ഥി​തിക ​സം​തു​ലി​താ​വ​സ്ഥ ത​ക​ർ​ക്കു​ന്ന​താ​ണ് മ​ണ്ണ് മാ​ഫി​യാ​യു​ടെ ന​ട​പ​ടി. അ​ടി​യ​ന്തി​ര​മാ​യി അ​ധി​കാ​രി​ക​ളി​ൽ നി​ന്നും ന​ട​പ​ടി ഉ​ണ്ടാ​വ​ണമെന്നാണ് ആവശ്യം ഉയരുന്നത്. മ​ണ്ണ് ഇ​ടി​ച്ച​ത് മൂ​ലം മ​ണ്ണ് റോ​ഡി​ൽ വീ​ണ് ത​ട​സ​വും ഉണ്ടാകുന്നുണ്ട്.