കൊല്ലം: അനാവശ്യ ഭീതിയും തെറ്റിദ്ധാരണയും പരത്തി വികസനത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങളെ കരുതിയിരിക്കണം എന്ന് മന്ത്രി ജെ. ചിഞ്ചുറാണി. ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ റിപ്പബ്ലിക് ദിന പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ച് സന്ദേശം നല്‍കുകയായിരുന്നു മന്ത്രി.
സമൂഹത്തിലെ ഏറ്റവും ദരിദ്രരായവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുകയാണ് പ്രധാനം. ഭക്ഷണം, വസ്ത്രം, വിദ്യാഭ്യാസ എന്നിവ എല്ലാ വിഭാഗങ്ങള്‍ക്കും ലഭ്യമാക്കുന്നതില്‍ രാജ്യത്തിന് മാതൃകയാകാന്‍ കഴിഞ്ഞ സംസ്ഥാനമാണ് കേരളം. കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുകയും അടിസ്ഥാന സൗകര്യ വികസനം സാധ്യമാക്കുകയുമാണ്. ഭാവിതലമുറയെ കണ്ടുള്ള വികസന കാഴ്ചപ്പാടാണ് സര്‍ക്കാരിന്റേത്.
ലോകത്തിന് മാതൃകയായ ഭരണഘടനയാണ് നമ്മുടെ രാജ്യത്തിന്റെ കരുത്ത്. അതു സംരക്ഷിച്ച് ശിഥീലീകരണ ശക്തികള്‍ക്കെതിരെ പോരാടണം. ഭിന്നിപ്പിന്റെ ആശയങ്ങളും വെറുപ്പിന്റെ സന്ദേശവും പ്രചരിപ്പിക്കുന്നവരെ കരുതിയിരിക്കുകയും വേണം. സ്നേഹത്തിന്റെയും ഐക്യത്തിന്റെയും മാനവികതയുടേയും സന്ദേശം ഉയര്‍ത്തിപ്പിടിക്കുകയും വേണമെന്ന് മന്ത്രി റിപ്പബ്ലിക്ദിന സന്ദേശത്തില്‍ പറഞ്ഞു.
എം. നൗഷാദ് എംഎല്‍എ, ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണ്‍, മേയര്‍ പ്രസന്ന ഏണസ്റ്റ്, സിറ്റി പോലിസ് കമ്മിഷണര്‍ ടി. നാരായണന്, റൂറല്‍ എസ്പി കെ. ബി. രവി, അസിസ്റ്റന്റ് കളക്ടര്‍ അരുണ്‍ എസ്. നായര്‍, എഡിഎം എന്‍. സാജിതാബീഗം, ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, സ്പോര്‍ട്സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് എക്സ്. ഏണസ്റ്റ്, ലൈബ്രറി കൗണ്‍സില്‍ ജില്ലാ അധ്യക്ഷന്‍ ഡി. സുകേശന്, ക്രൈം റിക്കോഡ്സ് ബ്യൂറോ എസിപി എ.പ്രതീപ് കുമാര്‍, സ്പെഷല്‍ ബ്രാഞ്ച് എസിപി നാസറുദ്ദീന്‍, അഡിഷണല്‍ എസ്പി ജോസി ചെറിയാന് തുടങ്ങിയവര്‍ പങ്കെടുത്തു.
കോവിഡ് മാനദണ്ഡ പ്രകാരം നടത്തിയ ചടങ്ങില്‍ വിവിധ പ്ലറ്റൂണുകള്‍ക്ക് എസ്ഐമാരായ എ.നിസാര്‍, ഡാനിയല്‍, ഷാജി, കെ. എസ്. ധന്യ, മഞ്ജു വി. നായര്‍, എക്സൈസ് ഇന്‍സ്പെക്ടര്‍ പ്രസന്നന് തുടങ്ങിയവര്‍ നേതൃത്വം നല്കി. എസ്പിസി കെഡറ്റുകളുടെ പ്ലറ്റൂണും പങ്കെടുത്തു. ഹരിത ചട്ടം പാലിച്ചായിരുന്നു ചടങ്ങുകള്‍.