കെ​എം​എം​എ​ൽ ഇ ​ടെ​ൻ​ഡ​ർ ന​ട​പ​ടി പൂ​ർ​ത്തീ​ക​രി​ക്ക​ണം
Thursday, January 27, 2022 11:01 PM IST
ച​വ​റ: കെ​എം​എം​എ​ൽ ജീ​വ​ന​ക്കാ​ർ​ക്കാ​രു​ടെ ഗ​താ​ഗ​ത സൗ​ക​ര്യ​ത്തി​നാ​യി വി​ളി​ച്ചി​ട്ടു​ള്ള ഇ ​ടെ​ൻ​ഡ​ർ ന​ട​പ​ടി പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന സ​മി​തി അം​ഗം വെ​റ്റ​മു​ക്ക് സോ​മ​ൻ പത്രസ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

ഇ ​ടെ​ൻ​ഡ​ർ വി​ളി​ച്ചി​ട്ട് അ​ത് ന​ട​പ്പി​ലാ​ക്കാ​ത്ത​തി​ൽ ദു​രൂ​ഹ​ത​യു​ണ്ട്. ഇ​പ്പോ​ൾ കെ​എം​എം​എ​ൽ ജീ​വ​ന​ക്കാ​ർ​ക്കാ​യി പ​രീ​ക്ഷ​ണാ​ർ​ഥ​ത്തി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളാ​ണ് യാ​ത്ര ചെ​യ്യാ​ൻ ഏ​ർ​പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. 2021 ഒ​ക്ടോ​ബ​ർ ഇ​രു​പ​ത്തി​യൊ​ന്നാം തീ​യ​തി ടെ​ൻ​ഡ​ർ പൊ​ട്ടി​ക്കേ​ണ്ട​ത് ആ​യി​രു​ന്നു.​എ​ന്നാ​ൽ ഇ​തു​വ​രെ ടെ​ൻ​ഡ​ർ പൊ​ട്ടി​ക്കു​വാ​ൻ അ​ധി​കൃ​ത​ർ ത​യ്യാ​റാ​കാ​ത്ത​തി​ൽ ദു​രൂ​ഹ​ത ഉ​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു മു​ൻ ടെ​ണ്ട​റി​ന്‍റെ കാ​ലാ​വ​ധി ന​വം​ബ​ർ 30ന് ​അ​വ​സാ​നി​ച്ചു. പു​തി​യ ടെ​ണ്ട​റി​ൽ ആ​റോ​ളം സ്ഥാ​പ​ന​ങ്ങ​ളു​ള്ള​താ​യി​ട്ടാ​ണ് അ​റി​യാ​ൻ ക​ഴി​യു​ന്ന​ത്.

എ​ന്നാ​ൽ എ​ന്തു​കൊ​ണ്ടാ​ണ് ഇ - ​ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ചി​ട്ടും അ​തു ന​ട​പ്പി​ലാ​ക്കാ​ൻ ക​മ്പ​നി അ​ധി​കൃ​ത​ർ ത​യ്യാ​റാ​കാ​ത്ത​ത് എ​ന്ന് വ്യ​ക്ത​മാ​ക്ക​ണം. നി​യ​മ​പ​ര​മാ​യി വി​ളി​ച്ചി​ട്ട് ഉ​ള്ള ഈ ​ടെ​ൻ​ഡ​ർ ന​ട​പ്പി​ലാ​ക്കാ​ത്ത​തി​നു​പി​ന്നി​ൽ ആ​രാ​ണെ​ന്ന് ക​മ്പ​നി വ്യ​ക്ത​മാ​ക്ക​ണം. പ​ല ട്രാ​വ​ൽ​സും ടെ​ൻ​ഡ​ർ ന​ൽ​കി​യി​ട്ടു​ണ്ട്. ടെ​ണ്ട​റി​ൽ കെ​എ​സ്ആ​ർ​ടി​സി​യും ആ​വ​ശ്യ​മെ​ങ്കി​ൽ ഉ​ൾ​പ്പെ​ടു​ത്താ​മാ​യി​രു​ന്നു. അ​ത് ചെ​യ്യാ​തെ ആ​രു​ടെ​യോ താ​ൽ​പ​ര്യ​ത്തി​ന​നു​സ​രി​ച്ച് കെ​എ​സ്ആ​ർ​ടി​സി​യെ ഒ​രു സു​പ്ര​ഭാ​ത​ത്തി​ൽ ജീ​വ​ന​ക്കാ​രു​ടെ യാ​ത്ര​യ്ക്കാ​യി സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി ന​ൽ​കു​ക​യാ​യി​രു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കെ​എ​സ്ആ​ർ​ടി​സി​ക്ക് കൊ​ടു​ത്ത​ത് വ​ഴി ഏ​ക​ദേ​ശം മൂ​ന്നു ല​ക്ഷം രൂ​പ പ്ര​തി​മാ​സം അ​ധി​കം ന​ൽ​കു​ന്നു​വെ​ന്ന്‌ അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. ടെ​ൻ​ഡ​ർ പൊ​ട്ടി​ച്ചാ​ൽ മാ​ത്ര​മേ കോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന തു​ക​ക​ൾ അ​റി​യാ​ൻ ക​ഴി​യൂ. എ​ന്നാ​ൽ ടെ​ൻ​ഡ​ർ പൊ​ട്ടി​ച്ചു നോ​ക്കാ​ൻ ക​മ്പ​നി അ​ധി​കൃ​ത​രെ ചി​ല ത​ൽ​പ്പ​ര ക​ക്ഷി​ക​ൾ അ​നു​വ​ദി​ക്കു​ന്നി​ല്ല എ​ന്നാ​ണ് മ​ന​സ്സി​ലാ​ക്കാ​ൻ സാ​ധി​ക്കു​ന്ന​ത്.

ടെ​ൻ​ഡ​ർ ന​ട​പ​ടി പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടി​ല്ലാ​യെ​ന്ന് അ​റി​ഞ്ഞി​ട്ടും ക​മ്പ​നി​യി​ലെ ട്രേ​ഡ് യൂ​ണി​യ​നു​ക​ൾ അ​റി​ഞ്ഞി​ല്ല എ​ന്ന​മ​ട്ടാ​ണ് കാ​ണി​ക്കു​ന്ന​ത്. എ​ത്ര​യും വേ​ഗം ഈ ​ടെ​ൻ​ഡ​ർ പൊ​ട്ടി​ച്ച് നി​യ​മ​പ​ര​മാ​യി ക​മ്പ​നി മു​മ്പോ​ട്ട് പോ​ക​ണ​മെ​ന്നും കെ​എ​സ്ആ​ർ​ടി​സി​യെ ര​ക്ഷ​പ്പെ​ടു​ത്തു​വാ​ൻ ക​ഴി​വു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രെ നി​യ​മി​ക്ക​ണ​മെ​ന്നും വെ​റ്റ​മു​ക്ക് സോ​മ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.