പ്ര​തി​നി​ധി സ​മ്മേ​ള​നം ഇ​ന്ന് കൊ​ല്ല​ത്ത്
Friday, May 13, 2022 11:00 PM IST
കൊ​ല്ലം: കേ​ര​ള എ​ക്സ് സ​ർ​വീ​സ് ലീ​ഗി​ന്റെ സം​സ്ഥാ​ന പ്ര​തി​നി​ധി സ​മ്മേ​ള​ന​ങ്ങ​ൾ കൊ​ല്ലം ചി​ന്ന​ക്ക​ട സി ​എ​സ്ഐ ക​ൺ​വ​ൻ​ഷ​ൻ സെ​ന്റ​റി​ൽ ന​ട​ക്കും.
രാ​വി​ലെ പ​ത്തി​ന് മ​ഹി​ളാ വിം​ഗ് ഗ​വേ​ണിം​ഗ് കൗ​ൺ​സി​ൽ യോ​ഗ​വും ഉ​ച്ച ക​ഴി​ഞ്ഞ് 2.30 ന് ​സം​സ്ഥാ​ന ക​മ്മി​റ്റി യോ​ഗ​വും നാ​ളെ രാ​വി​ലെ 9.30 ന് .​കെ​എ​സ് ഇ​എ​സ്എ​ൽ സം​സ്ഥാ​ന ഗ​വേ​ണിം​ഗ് കൗ​ൺ​സി​ൽ യോ​ഗ​വും ന​ട​ക്കു​മെ​ന്ന് ജി​ല്ലാ സെ​ക്ര​ട്ട​റി സി.​രാ​ജേ​ന്ദ്ര​ൻ നാ​യ​ർ അ​റി​യി​ച്ചു.

പ്ര​തി​ഷേ​ധ സം​ഗ​മം നാ​ളെ

കൊ​ല്ലം: യു​ണൈ​റ്റ​ഡ് മ​ർ​ച്ച​ന്‍റ്സ് ചേം​ബ​ർ പു​ന​ര​ധി​വാ​സ സം​ര​ക്ഷ​ണ സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ എൻഎച്ച്-66 സ്ഥ​ല​മെ​ടു​പ്പി​ൽ കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ട്ട വ്യാ​പാ​രി​ക​ളു​ടെ​യും അ​നു​ബ​ന്ധ തൊ​ഴി​ലാ​ളി​ക​ളു​ടെ​യും സം​ഗ​മം നാ​ളെ കൊ​ല്ലം ഡോ​ക്ടേ​ഴ്സ് ക്ല​ബി​ൽ ന​ട​ക്കും.
ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് സ​മി​തി ജി​ല്ലാ ചെ​യ​ർ​മാ​ൻ നി​ജാം ബ​ഷി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന സം​ഗ​മം എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. ഓ​സ്റ്റി​ൻ ബെ​ന്ന​ൻ, ഡോ.​എ​സ്.​ശ​ശി​കു​മാ​ർ, കെ.​സു​നി​ൽ കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.
ഹൈ​വേ​യി​ൽ കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ടു​ന്ന വ്യാ​പാ​രി​ക​ൾ​ക്ക് നാ​ഷ​ണ​ൽ ഹൈ​വേ അ​തോ​റി​റ്റി ഷി​ഫ്റ്റിം​ഗ് ചാ​ർ​ജ് ഇ​ന​ത്തി​ൽ ഇ​പ്പോ​ൾ അ​നു​വ​ദി​ക്കു​ന്ന 75,000 രൂ​പ ഉ​പാ​ധി​ക​ളി​ല്ലാ​തെ എ​ല്ലാ വ്യാ​പാ​രി​ക​ൾ​ക്കും അ​നു​വ​ദി​ക്ക​ണ​മെ​ന്ന് സ​മി​തി ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.