പേ​ര​യം പ​ഞ്ചാ​യ​ത്തി​ൽ ദ ​സി​റ്റി​സ​ൺ ക്യാന്പ​യി​ൻ
Friday, May 13, 2022 11:00 PM IST
കു​ണ്ട​റ: പൊ​തു​ജ​ന​ങ്ങ​ളെ ഭ​ര​ണ​ഘ​ട​നാ സാ​ക്ഷ​ര​രാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന ദ ​സി​റ്റി​സ​ൺ ക്യാന്പയിന്‍റെ പേ​ര​യം പ​ഞ്ചാ​യ​ത്ത്ത​ല ഉ​ദ്ഘാ​ട​നം പി.​സി.​വി​ഷ്ണു​നാ​ഥ് എംഎ​ൽ​എ. നി​ർ​വ്വ​ഹി​ച്ചു. ​
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് അ​നീ​ഷ് പ​ട​പ്പ​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​ദ്ഘാ​ട​ന​ത്തി​നു മു​ന്നോ​ടി​യാ​യി നീ​രൊ​ഴു​ക്കി​ൽ അ​മ്പ​ല​ത്തി​നു സ​മീ​പം നി​ന്നാ​രം​ഭി​ച്ച വി​ളം​ബ​ര ഘോ​ഷ​യാ​ത്ര പേ​ര​യം ക്ഷേ​ത്ര മൈ​താ​ന​ത്ത് സ​മാ​പി​ച്ചു.​
ചെ​ണ്ട​മേ​ളം, ബാ​ൻ​ഡ് മേ​ളം, അം​ബേ​ദ്ക​റു​ടെ​യും ഭാ​ര​താം​ബ​യു​ടെ​യും പ്ര​ച്ഛന്ന വേ​ഷം,നി​ശ്ച​ല ദൃ​ശ്യ​ങ്ങ​ൾ, എ​ൻസി​സി, സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ് എ​ന്നി​വ​ർ​ ഘോ​ഷ​യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി അ​ണി​നി​ര​ന്നു.​ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ, കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ, ഹ​രി​ത ക​ർ​മസേ​ന, ആം​ഗൻ​വാ​ടി, ആ​ശ പ്ര​വ​ർ​ത്ത​ക​ർ, പൊ​തു​ജ​ന​ങ്ങ​ൾ എ​ന്നി​വ​ർ ഘോ​ഷ​യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി.​
തു​ട​ർ​ന്ന് എ​ൻഎ​സ്​എസ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ചി​റ്റു​മ​ല ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി.​ദി​നേ​ശ്, അം​ഗ​ങ്ങ​ളാ​യ അ​രു​ൺ അ​ല​ക്സ്, ശ്യാം, ​ഗ്രാ​മ പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ വൈ. ​ചെ​റു​പു​ഷ്പം, ബി.​സു​രേ​ഷ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ വി​നോ​ദ് പാ​പ്പ​ച്ച​ൻ, സി​ൽ​വി​യ സെ​ബാ​സ്റ്റ്യ​ൻ, ബി.​സ്റ്റാ​ഫോ​ർ​ഡ്, പി.​ര​മേ​ശ് കു​മാ​ർ, ബി​നോ​യി ജോ​ർ​ജ്, എ​ൻ.​ഷേ​ർ​ളി, റെ​യ്ച്ച​ൽ ജോ​ൺ​സ​ൺ, ആ​ലീ​സ് ഷാ​ജി, ഷാ​ജി വ​ട്ട​ത്ത​റ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.