അ​നു​ജ​നെ കു​ത്തി​കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച ജേ​്യഷ്ഠ​ന്‍ അ​റ​സ്റ്റി​ല്‍
Saturday, May 21, 2022 11:22 PM IST
അ​ഞ്ച​ല്‍ : അ​ടി​പി​ടി​ക്കി​ട​യി​ല്‍ അ​നു​ജ​നെ കു​ത്തി​കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ ജേ്യ​ഷ്ഠ​ന്‍ അ​റ​സ്റ്റി​ല്‍. ഇ​ള​മ്മാ​ട് ക​ല്ലു​പു​റ​ത്ത് മേ​ല​തി​ൽ വീ​ട്ടി​ൽ വി​പി​ൻ​കു​മാ​റാ​(34)ണ് അ​റ​സ്റ്റി​ലാ​യ​ത്.
വി​പി​ന്‍റെ അ​നു​ജ​ന്‍ വി​ഷ്ണു സ്ഥി​ര​മാ​യി മ​ദ്യ​പി​ച്ചു എ​ത്തു​ക​യും മാ​താ​പി​താ​ക്ക​ളെ അ​സ​ഭ്യം പ​റ​യു​ക​യും വീ​ട്ടി​ല്‍ വ​ഴ​ക്കി​ടു​ക​യും ചെ​യ്യു​ന്ന​ത് പ​തി​വാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സം വി​ഷ്ണു മ​ദ്യ​പി​ച്ചെ​ത്തി മാ​താ​വി​നെ അ​സ​ഭ്യം പ​റ​ഞ്ഞു. വി​പി​ന്‍ ഇ​ത് വി​ല​ക്കു​ക​യും താ​ക്കീ​ത് ന​ല്‍​കു​ക​യും ചെ​യ്തു. എ​ന്നാ​ല്‍ വീ​ണ്ടും വി​ഷ്ണു ഇ​ത് തു​ട​ര്‍​ന്ന​തോ​ടെ ഇ​രു​വ​രും ത​മ്മി​ല്‍ കൈ​യാ​ങ്ക​ളി​യാ​വു​ക​യും അ​ടി​പി​ടി​ക്കി​ടെ ഹാ​ളി​ലെ ഷോ​ക്കെ​യി​സി​ന്‍റെ ഗ്ലാ​സ് ഊ​രി​യെ​ടു​ത്ത വി​പി​ന്‍ വി​ഷ്ണു​വി​നെ കു​ത്തു​ക​യു​മാ​യി​രു​ന്നു. ത​ല​യ്ക്കും കൈ​യ്ക്കും വ​യ​റി​നും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വി​ഷ്ണു​വി​നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ ച​ട​മം​ഗ​ലം പോ​ലീ​സ് വി​പി​നെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. മെ​ഡി​ക്ക​ല്‍​കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലു​ള്ള വി​ഷ്ണു​വി​ന്‍റെ മൊ​ഴി​യ​ട​ക്കം രേ​ഖ​പ്പെ​ടു​ത്തി​യ പോ​ലീ​സ് വ​ധ​ശ്ര​മ​ത്തി​നാ​ണ് വി​പി​നെ​തി​രെ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍ഡ് ചെ​യ്തു.