യുഡിഎ​ഫ് വ​ഞ്ച​നാ​ദി​നം ആ​ച​രി​ച്ചു
Saturday, May 21, 2022 11:52 PM IST
കു​ണ്ട​റ: ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷം കൊ​ണ്ട് വി​ക​സ​ന​ത്തി​ന്‍റെ പേ​രി​ലു​ള്ള അ​ഴി​മ​തി വ​ൽ​ക്ക​ര​ണ​മാ​ണ് കേ​ര​ള​ത്തി​ൽ ന​ട​ക്കു​ന്ന​തെ​ന്ന് ഡിസിസി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ആ​ർ.​വി.​സ​ഹ​ജ​ൻ.

പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​കം യുഡിഎ​ഫ് പേ​ര​യം മ​ണ്ഡ​ലം ക​മ്മി​റ്റി യു ​ടെ നേ​തൃ​ത്വ​ത്തി​ൽ​വ​ഞ്ച​നാ​ദി​ന​മാ​യി ആ​ച​രി​ച്ച​തി​ന്‍റെ ഭാ​ഗ​മാ​യി പേ​ര​യം ജം​ഗ്ഷ​നി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​ മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ ജെ.​എ​ൽ.​മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പേ​ര​യം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് പ​ട​പ്പ​ക്ക​ര, ഷാ​ജി പേ​ര​യം, രാ​ജേ​ന്ദ്ര​ൻ പി​ള്ള, മ​നു സോ​മ​ൻ, ലി​ജു വ​ർ​ഗീ​സ്, ബി. ​സ്റ്റാ​ഫോ​ർ​ഡ്, സു​രേ​ഷ്, റേ​ച്ച​ൽ ജോ​ൺ​സ​ൺ, എ​ൻ.​ഷേ​ർ​ളി, വി​നോ​ദ് പാ​പ്പ​ച്ച​ൻ, ജി.​മാ​മ​ച്ച​ൻ, അ​നൂ​പ് ആ​ന്‍റണി, ബി.​സ​ന്തോ​ഷ് കു​മാ​ർ, ജി.​രാ​മ​ച​ന്ദ്ര​ൻ പി​ള്ള, അ​മ്പി​യി​ൽ രാ​ജ​ൻ, സി.​സി. യേ​ശു​ദാ​സ​ൻ, സു​ശീ​ല, എ​ഡി​സ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.