വി​ക​സ​ന, ക്ഷേ​മ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ താ​ഴെത്ത​ട്ടി​ല്‍​ നി​ന്നും ച​ര്‍​ച്ച ചെ​യ്തു ന​ട​പ്പി​ലാ​ക്ക​ണം: എം​എ​ല്‍​എ
Sunday, May 22, 2022 11:17 PM IST
അ​ഞ്ച​ല്‍ : വി​ക​സ​ന, ക്ഷേ​മ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്കു​മ്പോ​ള്‍ അ​ത് താ​ഴെ ത​ട്ടി​ല്‍ നി​ന്നു​മാ​ക​ണം ആ​രം​ഭി​ക്കേ​ണ്ട​ത​ന്ന് പി.​എ​സ് സു​പാ​ല്‍ എംഎൽഎ പ​റ​ഞ്ഞു. എ​ങ്കി​ല്‍ മാ​ത്ര​മേ പ​ദ്ധ​തി​ക​ള്‍ വി​ജ​യി​ത്തി​ലെ​ത്തു​ക​യു​ള്ളൂ. മു​ക​ളി​ല്‍ ത​ട്ടി​ല്‍ നി​ന്നും ച​ര്‍​ച്ച ചെ​യ്തു ആ​വി​ഷ്ക​രി​ക്കു​ന്ന പ​ദ്ധ​തി​ക​ള്‍ ഒ​രു​പ​ക്ഷ താ​ഴെ​ത​ട്ടി​ല്‍ എ​ത്തു​മ്പോ​ള്‍ പ്രാ​വ​ര്‍​ത്തി​ക​മാ​ക്കാ​ന്‍ ക​ഴി​ഞ്ഞേ​ക്കി​ല്ല. ഊ​രു​കൂ​ട്ട​ങ്ങ​ള്‍, ഗ്രാ​മ​സ​ഭ​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ള്‍ ന​മു​ക്ക് വി​ക​സ​ന ക്ഷേ​മ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ നി​ര്‍​ദേ​ശി​ക്കാ​നും ച​ര്‍​ച്ച ചെ​യ്യാ​നു​മു​ള്ള വേ​ദി​ക​ളാ​ക​ണ​മെ​ന്നും സു​പാ​ല്‍ പ​റ​ഞ്ഞു. കു​ള​ത്തു​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ ചെ​റു​ക​ര, ഇ​ട​ത്ത​റ പ​ട്ടി​ക വ​ര്‍​ഗ കോ​ള​നി​യി​ലേ ഊ​രു​കൂ​ട്ടം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു എം​എ​ല്‍​എ.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് ന​ദീ​റ സെ​യ്ഫു​ദീ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ര്‍​ഡ്‌ അം​ഗം ച​ന്ദ്ര​കു​മാ​ര്‍ പ്രസംഗിച്ചു. ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം കെ ​അ​നി​ല്‍​കു​മാ​ര്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ഇ.​കെ സു​ധീ​ര്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ അം​ഗം സു​ജി​ത്ത്, ഊ​രു​മൂ​പ്പ​ന്‍ നാ​രാ​യ​ണ​ന്‍ കാ​ണി. നി​ര്‍​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​ട​ക്ക​മു​ള്ള​വ​ര്‍ പ​ങ്കെ​ടു​ത്തു.