പരവൂരിൽ വീ​ട് കു​ത്തി തു​റ​ന്ന് സ്വ​ർ​ണം മോ​ഷ്ടി​ച്ചു
Thursday, May 26, 2022 11:58 PM IST
പ​ര​വൂ​ർ : വീ​ട് കു​ത്തി തു​റ​ന്ന് സ്വ​ർ​ണം ക​വ​ർ​ന്നു. ഇ​ന്ന​ലെ രാ​ത്രി​യാ​ണ് സം​ഭ​വം. കൂ​ന​യി​ൽ ന​ന്ദ​ന​ത്തി​ൽ ശ്രീ​നി​വാ​സ​ന്‍റെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ഇ​യാ​ൾ കു​ടും​ബ സ​മേ​തം വി​ദേ​ശ​ത്താ​ണ്.​

വീ​ടി​ന്‍റെ മു​ൻ വാ​തി​ൽ കു​ത്തി പൊ​ളി​ച്ച ശേ​ഷ​മാ​ണ് മോ​ഷ്ടാ​വ് അ​ക​ത്തേ​യ്ക്ക് പ്ര​വേ​ശി​ച്ച​ത്. വീ​ട്ടി​ൽ നി​ന്നും 13 പ​വ​ൻ സ്വ​ർ​ണ​വും നി​രീ​ക്ഷ​ണ കാ​മ​റ​ക​ളു​ടെ ഡി​വി​ആ​റും ക​വ​ർ​ന്നി​ട്ടു​ണ്ട്. വീ​ട്ടി​ലെ നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ ദി​ശ മാ​റ്റി തി​രി​ച്ചു വ​ച്ചി​രി​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു.

വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ശ്രീ​നി​വാ​സ​ന്‍റെ സ​ഹോ​ദ​രി രാ​ത്രി കു​ടും​ബ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി പോ​യി​രു​ന്നു. ഇ​ന്ന് രാ​വി​ലെ തി​രി​കെ വീ​ട്ടി​ലേ​ക്ക് വ​ന്ന​പ്പോ​ഴാ​ണ് വീ​ടി​ന്‍റെ മു​ൻ വാ​തി​ൽ കു​ത്തി​പ്പൊ​ളി​ച്ച നി​ല​യി​ൽ കാ​ണു​ന്ന​ത്. ഉ​ട​ൻ പോലീ​സി​നെ വി​വ​രം അ​റി​യി​ച്ചു. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ർ എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. സ​മീ​പ​ത്തെ നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ പ​രി​ശോ​ധി​ച്ച് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.