പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ത​സ്തി​ക ഉ​ട​ൻ അ​നു​വ​ദി​ക്കു​മെ​ന്ന് മ​ന്ത്രി
Friday, June 24, 2022 12:17 AM IST
പു​ന​ലൂ​ർ: രാ​ജ്യ​ത്ത് മാ​തൃ​ക​യാ​യ പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ആ​വ​ശ്യ​മാ​യ ത​സ്തി​ക​ക​ൾ ഉ​ട​ൻ അ​നു​വ​ദി​ക്കു​മെ​ന്ന് മ​ന്ത്രി വീ​ണ ജോ​ർ​ജ്. ക​ല​യ​നാ​ട് അ​ർ​ബ​ൻ പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

അ​തി​ർ​ത്തി പ്ര​ദേ​ശ​മെ​ന്ന നി​ല​യി​ലും ആ​ദി​വാ​സി​ക​ൾ​ക്ക് മു​ൻ​തൂ​ക്കം ഉ​ള്ള​തി​നാ​ലും താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്താ​ൻ കൂ​ടു​ത​ൽ സെ​പ്ഷാ​ലി​റ്റി വി​ഭാ​ഗം അ​നു​വ​ദി​ക്കു​ന്ന​ത് പ​രി​ഗ​ണ​ന​യി​ലാ​ണ്.

എ​ല്ലാ​വ​ർ​ക്കും ആ​രോ​ഗ്യം, വി​ഷ​ര​ഹി​ത ഭ​ക്ഷ​ണം എ​ന്നി​വ ഉ​റ​പ്പാ​ക്കും.​വി​ഷ​ര​ഹി​ത ഭ​ക്ഷ​ണം ല​ഭ്യ​മാ​ക്കാ​ൻ ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​യി തു​ട​രും. ഭ​ക്ഷ്യ എ​ണ്ണ​ക​ളു​ടെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്കാ​ൻ പ​രി​ശോ​ധ​ന തു​ട​ങ്ങി​യ​താ​യും അ​വ​ർ പ​റ​ഞ്ഞു. പി.​എ​സ്. സു​പാ​ൽ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ നി​മ്മി ഏ​ബ്ര​ഹാം, വൈ​സ് ചെ​യ​ർ​മാ​ൻ വി.​പി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഡി​എം​ഒ ബി​ന്ദു മോ​ഹ​ൻ, താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​ആ​ർ. ഷാ​ഹി​ർ​ഷ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ വ​സ​ന്ത ര​ഞ്ജ​ൻ, ഡി. ​ദി​നേ​ശ​ൻ, കെ. ​പു​ഷ്പ​ല​ത, പി. ​എ​സ്. അ​ന​സ്, കൗ​ൺ​സി​ല​ർ​മാ​രാ​യ ഷാ​ജി​ദ സു​ധീ​ർ, സ​ജേ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യും മ​ന്ത്രി സ​ന്ദ​ർ​ശി​ച്ചു.