ദേ​ശീ​യപാ​ത​യി​ല്‍ ലോ​റി താ​ഴ്ച​യി​ലേ​ക്കു മ​റി​ഞ്ഞു
Saturday, June 25, 2022 11:41 PM IST
ച​വ​റ: ദേ​ശീ​യ​പാ​ത​യി​ല്‍ താ​ഴ്ച​യി​ലേ​ക്ക് വ​ലി​യ ലോ​റി മ​റി​ഞ്ഞ് അ​പ​ക​ട​ത്തി​ല്‍ ലോ​റി ഡ്രൈ​വ​റു​ടെ സ​ഹാ​യി​ക്ക് പ​രി​ക്കേ​റ്റു . സ​ഹാ​യി മാ​ര്‍​ത്താ​ണ്ഡം സ്വ​ദേ​ശി വി​ജ​യ​കു​മാ​റി (60)നാ​ണ് പ​രി​ക്കേ​റ്റ​ത്.

ഇ​ട​പ്പ​ള്ളി​ക്കോ​ട്ട പെ​ട്രോ​ള്‍ പ​മ്പി​നു സ​മീ​പ​ത്ത് ഇ​ന്ന​ലെ രാ​വി​ലെ 6.30- ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.​ മാ​ര്‍​ത്താ​ണ്ഡ​ത്തു നി​ന്നും മെ​റ്റ​ലു​മാ​യി വ​ന്ന ലോ​റി മ​റി​യു​കാ​യി​രു​ന്നു.​ ദേ​ശീ​യപാ​ത വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് റോ​ഡി​ലെ മ​ണ്ണ് എ​ടു​ത്തു മാ​റ്റി​യ​തി​നാ​ല്‍ ഇ​വി​ടെ ന​ല്ല താ​ഴ്ച​യാ​ണ്.

ഇ​തു കാ​ര​ണം റോ​ഡി​ന്‍റെ വ​ശ​ങ്ങ​ള്‍ ന​ല്ല താ​ഴ്ച​യാ​ണ്. മ​റ്റ് വാ​ഹ​ന​ത്തി​ന് ക​ട​ന്നു പോ​കാ​ന്‍ ലോ​റി സൈ​ഡി​ലേ​ക്ക് മാ​റ്റി​യ​പ്പോ​ള്‍ മ​റി​യു​ക​യാ​യി​രു​ന്നു.​ ഉ​ട​ന്‍ ത​ന്നെ ച​വ​റ അ​ഗ്നി ര​ക്ഷാ സേ​ന, ച​വ​റ പോ​ലീ​സ് എ​ന്നി​വ​രെ​ത്തി അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​വ​രെ ര​ക്ഷ പെ​ടു​ത്തി. ക​ഴു​ത്തി​ന് പ​രി​ക്കേ​റ്റ വി​ജ​യ​കു​മാ​റി​നെ ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.