പേ​ര​യം - പ​ട​പ്പ​ക്ക​ര റോ​ഡ് ടാ​റി​ങ് പൂ​ർ​ത്തി​യാ​ക്ക​ണം
Saturday, June 25, 2022 11:42 PM IST
കു​ണ്ട​റ: പേ​ര​യം പ​ട​പ്പ​ക്ക​ര റോ​ഡ് എ​ത്ര​യും വേ​ഗം ടാ​റി​ങ് പൂ​ർ​ത്തി​യാ​ക്കി സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് ആ​ർ എ​സ് പി ​പേ​ര​യം ലോ​ക്ക​ൽ ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. റോ​ഡ് റീ​ടാ​റിം​ഗ് ന​ട​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കു​ത്തി പൊ​ളി​ച്ചി​ട്ടി​ട്ട് മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​രി​ക്കു​ന്നു. കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് പോ​ലും സ​ഞ്ച​രി​ക്കാ​ൻ ആ​വാ​ത്ത​തി​നാ​ൽ നാ​ട്ടു​കാ​രു​ടെ നി​ര​ന്ത​ര പ​രാ​തി ഉ​യ​ർ​ന്നി​ട്ടും പ​രി​ഹാ​രം ഉ​ണ്ടാ​കു​ന്നി​ല്ല.

പൊ​ളി​ച്ചി​ട്ടി​രി​ക്കു​ന്ന റോ​ഡി​ലൂ​ടു​ള്ള ദു​സ​ഹ​മാ​യ യാ​ത്ര ദു​രി​ത​പൂ​ർ​ണ​മാ​യി തു​ട​രു​ക​യാ​ണ്. അ​ടി​യ​ന്തി​ര​മാ​യി റോ​ഡ് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കാ​ത്ത പ​ക്ഷം പ്ര​ത്യ​ക്ഷ സ​മ​ര​പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. യോ​ഗ​ത്തി​ൽ ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​മാ​യ ഐ​സ​ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​മ​ഹേ​ശ്വ​ര​ൻ പി​ള്ള, ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ഷാ​ജി പേ​ര​യം, ആ​ർ വൈ ​എ​ഫ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി മി​നീ​ഷ്യ​സ് ബ​ർ​ണാ​ർ​ഡ്, പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ ചെ​റു​പു​ഷ്പം, സു​ശീ​ല മാ​ട്ടേ​ൽ, ലി​ജോ വ​ർ​ഗീ​സ്, ബി​നു ക​രി​ക്കു​ഴി, ഹാ​രി​സ​ൻ ഹെ​ൻ​ട്രി, അ​നി​ൽ പ​ട​പ്പ​ക്ക​ര, ജോ​യ്സ്, ബി​ന്ദു മേ​രി, ജി​ബി​ൻ, അ​ഖി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.