ജീ​വ​ധാ​ര ര​ക്തദാ​ന​ക്യാ​മ്പു​മാ​യി അ​മൃ​ത​യി​ലെ സ്റ്റു​ഡ​ന്‍റ് പോ​ലീ​സ്
Wednesday, August 10, 2022 11:43 PM IST
പാ​രി​പ്പ​ള്ളി : അ​മ്യ​ത ഹ​യ​ർ സെ​ക്ക​ന്‍റ​റി സ്കൂ​ളി​ലെ സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ് പാ​രി​പ്പ​ള്ളി ഗ​വ.​മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ ര​ക്ത ദാ​ന​ക്യ​മ്പ് സം​ഘ​ടി​പ്പി​ച്ചു. എ​സ് പി ​സി​യു​ടെ സ്ഥാ​പ​ക ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ര​ക്ത ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച​ത്.

സ്ഥാ​പ​ക ദി​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്നി​ര​വ​ധി ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. പ​തി​നെ​ട്ടു വ​യ​സ് പൂ​ർ​ത്തി​യാ​യ എ​സ് പി ​സി സൂ​പ്പ​ർ സീ​നി​യ​ർ കേ​ഡ​റ്റു​ക​ളും നി​ല​വി​ലെ എ​സ് പി ​സി കേ​ഡ​റ്റു​ക​ളു​ടെ ര​ക്ഷി​താ​ക്ക​ളു​മാ​ണ് ര​ക്തം ദാ​നം ചെ​യ്യാ​നെ​ത്തി​യ​ത്.

പാ​രി​പ്പ​ള്ളി പോ​ലീ​സ് എ​സ് എ​ച്ച് ദു ​അ​ൽ ജ​ബാർ ര​ക്ത ദാ​ന ക്യാ​മ്പി​ന്റെ ഉ​ത്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.. പി​ടി എ ​പ്ര​സി​ഡന്‍റ് ആ​ർ. ജ​യ​ച​ന്ദ്രൻ, ഡോ​. സൂ​നം ജോ​ൺ, ഡോ​. ഷി​ജി പി.​എ​സ്, ഡോ​. ദി​വ്യ, ജ​ന​മൈ​ത്രി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ സു​ഭാ​ഷ്, നൗ​ഷാ​ദ്, സി.​പി.​ഒ.​മാ​രാ​യ എ ​സു​ഭാ​ഷ്ബാ​ബു, ബി​ന്ദു ,ഗോ​പി​ക, ക​സ്തൂ​ർ​ബ, ര​ക്ഷി​താ​ക്ക​ൾ കേ​ഡ​റ്റു​ക​ൾ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.