ആ​ര്‍ എ​സ് പി ​ച​വ​റ മ​ണ്ഡ​ലം സ​മ്മേ​ള​നം: സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു
Thursday, August 18, 2022 11:04 PM IST
ച​വ​റ: ന്യൂ​ഡെ​ല്‍​ഹി​യി​ല്‍ ചേ​രു​ന്ന ആ​ര്‍ എ​സ് പി ​ദേ​ശീ​യ സ​മ്മേ​ള​ന​ത്തി​നു മു​ന്നോ​ടി​യാ​യി​ട്ടു​ള്ള ച​വ​റ മ​ണ്ഡ​ലം സ​മ്മേ​ള​ന സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​ര​ണ യോ​ഗം ബേ​ബി​ജോ​ണ്‍ ഷ​ഷ്ഠ്യ​ബ്ദി പൂ​ര്‍​ത്തി സ്മാ​ര​ക മ​ന്ദി​ര​ത്തി​ല്‍ ചേ​ര്‍​ന്നു.
യോ​ഗം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം എ.​എം.​സാ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു.​ആ​ര്‍ എ​സ് പി ​സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം കോ​ക്കാ​ട്ട് റ​ഹീം അ​ധ്യ​ക്ഷ​നാ​യി. അ​ഡ്വ:​ജ​സ്റ്റി​ന്‍​ജോ​ണ്‍ ക​ണ്‍​വീ​ന​റും എ.​എം.​സാ​ലി ചെ​യ​ര്‍​മാ​നു​മാ​യി 250 അം​ഗ സ്വാ​ഗ​ത​സം​ഘം ക​മ്മി​റ്റി​യും, 100 അം​ഗ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യും തെ​ര​ഞ്ഞെ​ടു​ത്തു.
25, 26, 27, 28 തീ​യ​തി​ക​ളി​ലാ​യി എ​സ്.​തു​ള​സീ​ധ​ര​ന്‍​പി​ള്ള ന​ഗ​ര്‍ (ബേ​ബി​ജോ​ണ്‍ ഷ​ഷ്ഠ്യ​ബ്ദി പൂ​ര്‍​ത്തി സ്മാ​ര​ക മ​ന്ദി​ര​ത്തി​ല്‍) സ​മ്മേ​ള​നം ചേ​രും. 25-ന് ​മ​ണ്ഡ​ല​ത്തി​ലു​ട​നീ​ളം വി​ളം​ബ​ര ജാ​ഥ​യും, 26-ന് ​ച​വ​റ പ്രൈ​വ​റ്റ് ബ​സ്റ്റാ​ന്‍​ഡി​ല്‍ സെ​മി​നാ​റും, 27, 28 തീ​യ​തി​ക​ളി​ല്‍ പ്ര​തി​നി​ധി സ​മ്മേ​ള​ന​വും ന​ട​ക്കും.