ശ്രീകൃഷ്ണ ജയന്തി ആഘോഷം; നാടും നഗരവും അന്പാടിയായി
Thursday, August 18, 2022 11:17 PM IST
ച​വ​റ: ച​വ​റ​യി​ൽ ശ്രീ​കൃ​ഷ്ണ ജ​യ​ന്തി വ​ര്‍​ണാ​ഭ​മാ​യി മാ​റി.​ ജ​ന്മാ​ഷ്ടമി​യോ​ട​നു​ബ​ന്ധി​ച്ച് പ​ല ക്ഷേ​ത്ര​ങ്ങ​ളി​ലും ഭ​ക്ത​ര്‍ ഉ​ണ്ണി​ക്ക​ണ്ണ​ന് ഉ​റി​സ​മ​ര്‍​പ്പി​ച്ചു.​ ശോ​ഭാ​യാ​ത്ര​ക​ളും ഇ​തോ​ടൊ​പ്പം ന​ട​ന്നു.​നി​ര​വ​ധി കു​ട്ടി​ക​ള്‍ രാ​ധാ കൃ​ഷ്ണ​ന്‍​മാ​രാ​യി അ​ണി​ഞ്ഞൊ​രു​ങ്ങി​യാ​ണ് ഘോ​ഷ​യാ​ത്ര​യി​ല്‍ പ​ങ്കെ​ടു​ത്ത​ത്.​

പ​ന്മ​ന​യി​ല്‍ വ​ലി​യ വീ​ട്ടി​ല്‍ ദേ​വി ക്ഷേ​ത്ര​ത്തി​ല്‍ നി​ന്നും ആ​രം​ഭി​ച്ച ഘോ​ഷാ​യാ​ത്ര വെ​റ്റ​മു​ക്ക് ശ്രീ​കൃ​ഷ്ണ സ്വാ​മി ക്ഷേ​ത്ര​ത്തി​ല്‍ സ​മാ​പി​ച്ചു.​ പ​ന്മ​ന ശി​വാ​ന്ദ​പു​രം ക്ഷേ​ത്ര​ത്തി​ല്‍ നി​ന്നും ആ​രം​ഭി​ച്ച ഘോ​ഷ​യാ​ത്ര വി​വി​ധ ജം​ഗ്ഷ​നു​ക​ളി​ലൂ​ടെ ആ​ണു​വേ​ലി​ല്‍ ദേ​വി ക്ഷേ​ത്ര​ത്തി​ല്‍ സ​മാ​പി​ച്ചു.​ ച​വ​റ ശ​ങ്ക​ര​മം​ഗ​ല​ത്തു നി​ന്നും ആ​രം​ഭി​ച്ച ഘോ​ഷ​യാ​ത്ര ദേ​ശീ​യ പാ​ത വ​ഴി കൊ​റ്റ​ന്‍​കു​ള​ങ്ങ​ര ക്ഷേ​ത്ര​ത്തി​ലെ​ത്തി അ​വി​ടെ നി​ന്നും ച​വ​റ ശ്രീ​കൃ​ഷ്ണ സ്വാ​മി ക്ഷേ​ത്ര​ത്തി​ല്‍ സ​മാ​പി​ച്ചു.

​മു​കു​ന്ദ​പു​രം ക​ണ്ഠ ക​ര്‍​ണ​ന്‍ കാ​വി​ല്‍ നി​ന്നും ആ​രം​ഭി​ച്ച ഘോ​ഷ യാ​ത്ര മാ​യാ യ​ക്ഷി​ക്കാ​വ്, മാ​ട​ന്‍ ന​ട വ​ഴി അ​മ്മാ​ച്ച​ന്‍​കാ​വി​ല്‍ സ​മാ​പി​ച്ചു.​ നീ​ണ്ട​ക​ര വെ​ളി​ത്തു​രു​ത്തി​ല്‍ നി​ന്നും ആ​രം​ഭി​ച്ച ഘോ​ഷ​യാ​ത്ര മ​ഠ​ത്തി​ല്‍ ശി​വക്ഷേ​ത്ര​ത്തി​ലെ​ത്തി.​ അ​വി​ടെ നി​ന്നും ദേ​ശീ​യപാ​ത വ​ഴി പു​ത്ത​ന്‍​തു​റ ശ്രീ​കൃ​ഷ്ണ സ്വാ​മി ക്ഷേ​ത്ര​ത്തി​ല്‍ എ​ത്തി പ​രി​മ​ണം ദേ​വീ ക്ഷേ​ത്ര​ത്തി​ല്‍ സ​മാ​പി​ച്ചു. ക്ഷേ​ത്ര​ങ്ങ​ളി​ല്‍ രാ​ത്രി എ​ട്ട് മു​ത​ല്‍ 12-വ​രെ ശ്രീ​കൃ​ഷ്ണാ​വ​താ​രം വ​രെ ഭാ​ഗ​വ​ത പാ​രാ​യ​ണ​വും ന​ട​ത്തി.

അ​ഞ്ച​ല്‍ : ശ്രീ​കൃ​ഷ​ണ​ജ​യ​ന്തി​യോ​ട് അ​നു​ബ​ന്ധി​ച്ച് അ​ഞ്ച​ലി​ല്‍ ശ്രീ​കൃ​ഷ​ണ​ജ​യ​ന്തി ശോ​ഭാ​യാ​ത്ര സം​ഘ​ടി​പ്പി​ച്ചു. ത​ഴ​മേ​ല്‍ ആ​യി​ര​വ​ല്ലി ക്ഷേ​ത്ര​ത്തി​ല്‍ നി​ന്നും ആ​രം​ഭി​ച്ച ശോ​ഭാ​യാ​ത്ര മു​ക്ക​ട ജം​ഗ്ഷ​ന്‍ വ​ഴി ആ​ര്‍ഒ ജം​ഗ്ഷ​ന്‍, ച​ന്ത​മു​ക്ക് ചു​റ്റി ക​ട​യാ​റ്റ് ക​ള​രി ക്ഷേ​ത്ര​ത്തി​ല്‍ സ​മാ​പി​ച്ചു. രാ​ധാ​കൃ​ഷ്ണ വേ​ഷ​ധാ​രി​ക​ളാ​യി ബാ​ലി​ക ബാ​ല​ന്മാ​രും മു​ത്തു​ക്കു​ട​യേ​ന്തി യു​വ​തി​യു​വ​ക്ക​ളും ശോ​ഭാ​യ​ത്ര​യി​ല്‍ അ​ണി​നി​ര​ന്നു. ചെ​ണ്ട​മേ​ള​വും ശ്രീ​കൃ​ഷ​ണ മ​ന്ത്ര​ങ്ങ​ളും ശോ​ഭാ​യ​ത്ര​യെ ഭ​ക്തീ​പൂ​ര്‍​വ​മാ​ക്കി

ഏ​രൂ​രി​ല്‍ ന​ട​ന്ന ശ്രീ​കൃ​ഷ​ണ​ജ​യ​ന്തി ശോ​ഭാ​യാ​ത്ര മ​ണ്ട​ക്കാ​ട് ദേ​വി ക്ഷേ​ത്ര​ത്തി​ല്‍ ആ​രം​ഭി​ച്ചു ആ​ല​ഞ്ചേ​രി​യി​ല്‍ സ​മാ​പി​ച്ചു. ബാ​ലി​കാ​ബാ​ല​ന്മാ​ര്‍ അ​ട​ക്കം നൂ​റു​ക​ണ​ക്കി​ന് പേ​ര്‍ ശോ​ഭ​യാ​ത്ര​യി​ല്‍ പ​ങ്കാ​ളി​ക​ളാ​യി.

ക​രു​നാ​ഗ​പ്പ​ള്ളി: ശ്രീ​കൃ​ഷ്ണ ജ​യ​ന്തി​യോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ ക്ഷേ​ത്ര​ഭ​ര​ണ​സ​മി​തി​യു​ടെ​യും ബാ​ല​ഗോ​കു​ല​ങ്ങ​ളു​ടേ​യും നേ​തൃ​ത്വ​ത്തി​ൽ ശോ​ഭ​യാ​ത്ര​ക​ൾ സം​ഘ​ടി​പ്പി​ച്ചു.​

വീ​ഥി​ക​ളെ വ​ർ​ണാ​ഭ​മാ​ക്കി ഉ​ണ്ണി​ക്ക​ണ്ണ​ന്മാ​രു​ടെയും ​രാ​ധ​യും തോ​ഴി​മാ​രും അണിനി​ര​ന്ന​ത് ശോ​ഭ യാ​ത്ര​ക്ക് മി​ഴി​വേ​കി.​ ക​രു​നാ​ഗ​പ്പ​ള്ളി പ​ട​നാ​യ​ർ​കു​ള​ങ്ങ​ര മ​ഹാ​ദേ​വ​ർ ക്ഷേ​ത്രം, ചെ​റി​യ​ഴീ​ക്ക​ൽ കാ​ശി വി​ശ്വ​നാ​ഥ ക്ഷേ​ത്രം പു​ലി​യ​ൻ​കു​ള​ങ്ങ​ര ക്ഷേ​ത്രം, ത​ഴ​വ ശ്രീ​കൃ​ഷ്ണ​സ്വാ​മി​ക്ഷേ​ത്രം, ഓ​ച്ചി​റ പ​ര​ബ്ര​ഹ്മ​ക്ഷേ​ത്രം തു​ട​ങ്ങി​യു​ള്ള ക്ഷേ​ത്ര​ങ്ങ​ളി​ലും ശോ​ഭ യാ​ത്ര ന​ട​ന്നു.