സൂ​പ്പ​ർ​ഫാ​സ്റ്റ് ത​ക​രാ​റി​ലാ​യി, ഗ​താ​ഗ​തം തടസപ്പെട്ടു
Thursday, August 18, 2022 11:17 PM IST
ച​വ​റ : ദേ​ശീ​യ​പാ​ത​യി​ൽ നീ​ണ്ട​ക​ര​യി​ൽ കെ​എ​സ്ആ​ർ​ടി​സി സൂ​പ്പ​ർ ഫാ​സ്റ്റ് ബ​സ് ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ർ​ന്ന് ഒ​ന്ന​ര​മ​ണി​ക്കൂ​ർ ഗ​താ​ഗ​തം ഭാ​ഗി​ക​മാ​യി ത​ട​സപ്പെ​ട്ടു.
നീ​ണ്ട​ക​ര പു​ത്ത​ൻ​തു​റ ആ​ൽ​ത്ത​റ മൂ​ട് ജം​ഗ്ഷ​ന് സ​മീ​പം ഇ​ന്ന​ലെ രാ​വി​ലെ 10.40 ഓ​ട​യാ​യി​രു​ന്നു സം​ഭ​വം. കാ​യം​കു​ള​ത്ത് നി​ന്നും കൊ​ല്ല​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന സൂ​പ്പ​ർ​ഫാ​സ്റ്റ് ബ​സ് ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ക​യെ പെ​ട്ടെ​ന്ന് ബ്രേ​ക്ക് ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ർ​ന്ന് റോ​ഡി​ൽ ത​ന്നെ വ​ണ്ടി നി​ന്നു. ഇ​തി​നെ തു​ട​ർ​ന്ന് ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ടു​ക​യാ​യി​രു​ന്നു.​പോ​ലീ​സ് എ​ത്തി ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. കി​ലോ​മീ​റ്റ​ർ ഓ​ളം വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട നി​ര​യാ​ണ്‍ ആ​ണ്‍ അ​നു​ഭ​വ​പ്പെ​ട്ട​ത്.