പു​ല്ലി​ച്ചി​റ മ​രി​യ​ൻ തീ​ർ​ഥാ​ട​നം നാ​ളെ​മു​ത​ൽ
Monday, November 28, 2022 11:02 PM IST
കൊ​ല്ലം: പു​ല്ലി​ച്ചി​റ അ​മ​ലോ​ത്ഭ​വ​മാ​താ തീ​ർ​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ലെ മ​രി​യ​ൻ തീ​ർ​ഥാ​ട​നം നാ​ളെ മു​ത​ൽ ഡി​സം​ബ​ർ 31 വ​രെ ന​ട​ക്കും. തി​രു​നാ​ൾ ഡി​സം​ബ​ർ എ​ട്ടി​ന് ആ​രം​ഭി​ച്ച് 19-ന് ​സ​മാ​പി​ക്കും.
നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് ആ​ഘോ​ഷ​മാ​യ ജ​പ​മാ​ല, 4.45 ന് ​തീ​ർ​ഥാ​ട​ന വി​ളം​ബ​രം, അ​ഞ്ചി​ന് തീ​ർ​ഥാ​ട​ന സ​മാ​രം​ഭ ദി​വ്യ​ബ​ലി​ക്ക് ഫാ. ​മേ​രി ജോ​ൺ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​എം.​വി. ബെ​ന​റ്റ് വ​ച​ന സ​ന്ദേ​ശം ന​ൽ​കും.
ഡി​സം​ബ​ർ ഒ​ന്നി​ന് രാ​വി​ലെ 11.30 ന് ​ബി​സി​സി സം​ഗ​മം. ഉ​ച്ച​യ്ക്ക് 12 ന് ​ഫാ.​ജോ​ളി ഏ​ബ്ര​ഹാ​മും വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഫാ. ​വി​നോ​ദ് സെ​ല​സ്റ്റി​നും ദി​വ്യ​ബ​ലി​ക്ക് മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
ഡി​സം​ബ​ർ എ​ട്ടി​ന് രാ​വി​ലെ എ​ട്ടി​ന് ഇ​ട​വ​ക വി​കാ​രി ഫാ. ​മ​നോ​ജ് ആ​ന്‍റണി തി​രു​നാ​ൾ കൊ​ടി​യേ​റ്റും, തു​ട​ർ​ന്ന് തി​രു​നാ​ൾ സ​മാ​രം​ഭ ദി​വ്യ​ബ​ലി​ക്ക് കൊ​ല്ലം രൂ​പ​ത വി​കാ​ർ ജ​ന​റ​ൽ മോ​ൺ. വി​ൻ​സ​നന്‍റ് മ​ച്ചാ​ഡോ മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​ജ​യ​ന്ത് വ​ച​ന സ​ന്ദേ​ശം ന​ൽ​കും. ഒ​മ്പ​തി​ന് രാ​ത്രി ഒ​മ്പ​തി​ന് കാ​ഞ്ഞി​ര​പ്പ​ള്ളി അ​മ​ല​യു​ടെ നാ​ട​കം - ക​ട​ലാ​സി​ലെ ആ​ന. പ​ത്തി​ന് രാ​ത്രി ഏ​ഴി​ന് ഭ​ക്തി​ഗാ​ന സ​ന്ധ്യ.
12 ന് ​രാ​വി​ലെ ഒ​മ്പ​തി​ന് ദി​വ്യ​ബ​ലി​ക്കും കു​ട്ടി​ക​ളു​ടെ പ്ര​ഥ​മ കാ​രു​ണ്യ സ്വീ​ക​ര​ണ​ത്തി​നും മു​ൻ ബി​ഷ​പ് ഡോ. ​സ്റ്റാ​ൻ​ലി റോ​മ​ൻ മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഉ​ച്ച​യ്ക്ക് 12 - ന് ​ദി​വ്യ​ബ​ലി​ക്ക് മോ​ൺ. ഫെ​ർ​ഡി​നാ​ന്‍റ് കാ​യാ​വി​ൽ മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. രാ​ത്രി ഏ​ഴി​ന് ക​ലാ​സ​ന്ധ്യ. തു​ട​ർ​ന്ന് ധ്യാ​നം ആ​രം​ഭി​ക്കും. ഫാ.​മാ​ത്യു ത​ട​ത്തി​ൽ വി.​സി. നേ​തൃ​ത്വം ന​ൽ​കും.
17 - ന് ​രാ​വി​ലെ എ​ട്ടി​ന് കാ​യ​ൽ വെ​ഞ്ച​രി​പ്പ്, ഉ​ച്ച​യ്ക്ക് 1.45 ന് ​ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​ക്ക് മോ​ൺ. സു​ഗു​ൺ ലി​യോ​ൺ മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. വൈ​കു​ന്നേ​രം ആ​റി​ന് തി​രു​നാ​ൾ സാ​യാ​ഹ്ന പ്രാ​ർ​ഥ​ന​യ്ക്കും വ​ച​ന സ​ന്ദേ​ശ​ത്തി​നും ശേ​ഷം തി​രു​സ്വ​രൂ​പ​ങ്ങ​ൾ വ​ഹി​ച്ചു​ള്ള പ്ര​ദ​ക്ഷി​ണം.
18 - ന് ​രാ​വി​ലെ പ​ത്തി​ന് തി​രു​നാ​ൾ പൊ​ന്തി​ഫി​ക്ക​ൽ സ​മൂ​ഹ​ബ​ലി​ക്ക് കൊ​ല്ലം മെ​ത്രാ​ൻ ഡോ. ​പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേ​രി മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം, ആ​ശീ​ർ​വാ​ദം, രാ​ത്രി 9.30 ന് ​തി​രു​വ​ന​ന്ത​പു​രം മെ​ഗാ മി​ക്സി​ന്‍റെ ഗാ​ന​മേ​ള.
19 - ന് ​വൈ​കു​ന്നേ​രം നാ​ലി​ന് കൃ​ത​ജ്ഞ​താ ദി​വ്യ​ബ​ലി, തു​ട​ർ​ന്ന് ഫാ. ​ബേ​ണി വ​ർ​ഗീ​സ് ക​പ്പൂ​ച്ചി​ൻ വ​ച​ന സ​ന്ദേ​ശം ന​ൽ​കും, തു​ട​ർ​ന്ന് തി​രു​സ്വ​രൂ​പം എ​ഴു​ന്നെ​ള്ളി​ക്ക​ൽ, തി​രു​നാ​ൾ കൊ​ടി​യി​റ​ക്ക്.
ഇ​ട​വ​ക വി​കാ​രി ഫാ. ​എ​ഫ്. മ​നോ​ജ് ആ​ന്‍റണി, കൈ​ക്കാ​ര​ൻ ജോ​സ​ഫ് സ്റ്റാ​ൻ​സി​ലാ​സ് , പ്ര​സി​ദേ​ന്തി​മാ​രാ​യ ജോ​ൺ അ​ല​ക്സാ​ണ്ട​ർ, ട്രീ​സ പ്ലേ​റ്റോ ഗോ​മ​സ്, വി​നു വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സം​ബ​ന്ധി​ച്ചു.