കൊട്ടാരക്കര: കേരള കാവ്യ കലാസാഹിതിയുടെ 26 -ാമത് വാർഷികം കൊട്ടാരക്കര കുരാക്കാർ സെന്ററിൽ നടന്നു. മകരം ബുക്സ് ചീഫ് എഡിറ്റർ കെ കെ ബാബു ഉദ്ഘാടനം ചെയ്തു.
പ്രഫ.ജോൺ കുരാക്കാരന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നീലേശ്വരം സദാശിവൻ മുഖ്യപ്രഭാഷണം നടത്തി. സംഗീത സദസ് കോസ്മിക് രാജനും കവിയരങ്ങ് രാജൻ താന്നിക്കലും നാടൻപാട്ടരങ്ങ് കോട്ടവട്ടം തങ്കപ്പനും ഉദ്ഘാടനം ചെയ്തു. ഡോ. എബ്രഹാം കരിക്കം, ഡോ: ജേക്കബ് കുരാക്കാർ, സാജൻ കോശി, കൂടിക്കോട് വിശ്വ ൻ, മംഗലം ബാബു, മുട്ടറ ഉദയഭാനു, കനകം നെടുവത്തൂർ, കുടവട്ടൂർ വിശ്വൻ, കോട്ടവട്ടം ഗോപി, നിത്യാനന്ദൻ, ഫാ. അലക്സ് പറങ്കിമാമൂട്ടിൽ, ജ്യോതി മറിയം, ജയപ്രകാശ് കോക്കാട്, ആർഎസ് ബിന്ദു, രവികുമാർ, ലാൽ വിശ്വൻ, പ്രഭാ കുമാരി, സുരേഷ് കുമാർ, സജി ചേരുർ എന്നിവർ പ്രസംഗിച്ചു.