പു​ന​ലൂ​രി​ൽ ബി.​സു​ജാ​ത ചെ​യ​ർ​പേ​ഴ്സ​ൺ
Monday, January 30, 2023 11:05 PM IST
പു​ന​ലൂ​ർ: ഇ​ട​തു​മു​ന്ന​ണി​യ്ക്ക് ന​ഗ​ര​സ​ഭ​യി​ൽ പു​തി​യ ചെ​യ​ർ​പേ​ഴ്സ​ൺ. സി​പി​ഐ​യി​ലെ ബി.​സു​ജാ​ത​യെ​യാ​ണ് പു​തി​യ ചെ​യ​ർ​പേ​ഴ്സ​ണാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഇ​ട​തു മു​ന്ന​ണി​യി​ലെ ധാ​ര​ണ​യെ​ത്തു​ട​ർ​ന്ന് ഇ​നി ഒ​രു വ​ർ​ഷ​ക്കാ​ലം ബി.​സു​ജാ​ത ചെ​യ​ർ​പേ​ഴ്സ​ണാ​യി തു​ട​രും.
ഇ​ന്ന​ലെ രാ​വി​ലെ പു​ന​ലൂ​ർ ന​ഗ​ര​സ​ഭാ കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ മു​ൻ ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണും സി​പി​എം അം​ഗ​വു​മാ​യ നി​മ്മി എ​ബ്ര​ഹാ​മാ​ണ് സു​ജാ​ത​യു​ടെ പേ​രു നി​ർ​ദേ​ശി​ച്ച​ത്. സി​പി​ഐ​യി​ലെ പ്രി​യാ പി​ള്ള പി​ൻ​താ​ങ്ങി. പ്ര​തി​പ​ക്ഷ​ത്തു​നി​ന്ന് കോ​ൺ​ഗ്ര​സി​ലെ റം​ല​ത്ത് സ​ഫീ​റി​ന്‍റെ പേ​ര് മു​ൻ ചെ​യ​ർ​പേ​ഴ്സ​ണാ​യ കോ​ൺ​ഗ്ര​സി​ലെ ബീ​നാ ശാ​മു​വേ​ൽ നി​ർ​ദേ​ശി​ക്കു​ക​യും സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണും കോ​ൺ​ഗ്ര​സ് അം​ഗ​വു​മാ​യ ക​ന​ക​മ്മ പി​ന്താ​ങ്ങു​ക​യും ചെ​യ്തു.
എ​ൽ​ഡി​എ​ഫി​ലെ ബി.​സു​ജാ​ത​യ്ക്ക് 21 വോ​ട്ടു​ക​ളും യു​ഡി​എ​ഫി​ലെ റം​ല​ത്ത് സ​ഫീ​റി​ന് 14 വോ​ട്ടു​ക​ളും ല​ഭി​ച്ചു. ടിം​ബ​ർ സെ​യി​ൽ​സ് ഡി​എ​ഫ്ഒ കോ​ശി ജോ​ൺ വ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്നു. പു​തി​യ ചെ​യ​ർ​പേ​ഴ്സ​ൺ വ​ര​ണാ​ധി​കാ​രി മു​മ്പാ​കെ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു. പു​ന​ലൂ​ർ ന​ഗ​ര​സ​ഭ​യി​ലെ ആ​രം​പു​ന്ന വാ​ർ​ഡി​നെ​യാ​ണ് ബി.​സു​ജാ​ത പ്ര​തി​നി​ധീ​ക​രി​യ്ക്കു​ന്ന​ത്. മൂ​ന്നാം ത​വ​ണ​യാ​ണ് ഇ​വി​ടെ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ത്. ചെ​യ​ർ​പേ​ഴ്സ​ണാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ത് ആ​ദ്യ​മാ​ണ്. നി​ല​വി​ൽ ന​ഗ​ര​സ​ഭ​യി​ലെ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണാ​യി​രു​ന്നു.
മി​ക​ച്ച സം​ഘാ​ട​ക കൂ​ടി​യാ​യ ബി.​സു​ജാ​ത ആ​രം​പു​ന്ന മേ​ഖ​ല​യി​ൽ സി​പി​ഐ​യ്ക്ക് നി​ർ​ണാ​യ​ക സ്വാ​ധീ​ന​മു​ണ്ടാ​ക്കി​യ നേ​താ​വു കൂ​ടി​യാ​ണ്. മു​ൻ മ​ന്ത്രി കെ.​രാ​ജു, എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ കെ.​എ.​ല​ത്തീ​ഫ് , കെ. ​ധ​ർ​മ്മ​രാ​ജ​ൻ, കെ. ​രാ​ജ​ശേ​ഖ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എ​ൽ​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​ൽ പു​ന​ലൂ​രി​ൽ ആ​ഹ്ലാ​ദ പ്ര​ക​ട​ന​വും ന​ട​ത്തി.