ക​ര്‍​ഷ​ക തൊ​ഴി​ലാ​ളി ജാ​ഥ​യ്ക്ക് കൊ​ട്ടാ​ര​ക്ക​ര​യി​ല്‍ സ്വീ​ക​ര​ണം ന​ൽ​കി
Wednesday, February 8, 2023 11:12 PM IST
കൊ​ട്ടാ​ര​ക്ക​ര: പു​തി​യ കേ​ര​ളം ത​രി​ശു​ര​ഹി​ത കേ​ര​ളം, ക​ർ​ഷ​ക തൊ​ഴി​ലാ​ളി പെ​ൻ​ഷ​ൻ വി​ത​ര​ണ​ത്തി​ന് കേ​ന്ദ്ര​സ​ഹാ​യം അ​നു​വ​ദി​ക്കു​ക, പ​ട്ട​യ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു കേ​ര​ള സ്റ്റേ​റ്റ് ക​ർ​ഷ​ക തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​ൻ ച​ന്ദ്ര​ൻ ന​യി​ക്കു​ന്ന സം​സ്ഥാ​ന ജാ​ഥ​യ്ക്ക് കൊ​ട്ടാ​ര​ക്ക​ര, നെ​ടു​വ​ത്തൂ​ർ, കു​ണ്ട​റ, കു​ന്ന​ത്തൂ​ർ ഏ​രി​യ ക​മ്മി​റ്റി​ക​ൾ കൊ​ട്ടാ​ര​ക്ക​ര​യി​ൽ സ്വീ​ക​ര​ണം ന​ല്കി.

കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി ജം​ഗ്ഷ​നി​ൽ നി​ന്നും വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ ജാ​ഥ​യെ സ്വീ​ക​രി​ച്ച് ഘോ​ഷ​യാ​ത്ര​യാ​യി സ​മ്മേ​ള​ന വേ​ദി​യാ​യ ച​ന്ത​മു​ക്ക് മു​നി​സി​പ്പ​ൽ മൈ​താ​നി​യി​ൽ എ​ത്തി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന സ്വീ​ക​ര​ണ​സ​മ്മേ​ള​ന​ത്തി​ൽ കെ ​എ​സ് കെ ​ടി യു ​സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം കെ ​ഹ​ർ​ഷ​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി. കൊ​ട്ടാ​ര​ക്ക​ര ഏ​രി​യ സെ​ക്ര​ട്ട​റി വി ​ക​മ​ല​ഹാ​സ​ൻ, ജാ​ഥാ ക്യാ​പ്റ്റ​ൻ എ​ൻ ച​ന്ദ്ര​ൻ, വൈ​സ് ക്യാ​പ്റ്റ​ൻ ല​ളി​ത ബാ​ല​ൻ, മാ​നേ​ജ​ർ സി ​ബി ദേ​വ​ദ​ർ​ശ​ന​ൻ, ജാ​ഥ അം​ഗ​ങ്ങ​ളാ​യ എ​ൻ. ര​തീ​ന്ദ്ര​ൻ, ടി ​കെ വാ​സു, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഡി ​വി​ശ്വ​സേ​ന​ൻ, സു​രേ​ഷ് ബാ​ബു, സി​പി​എം ​നെ​ടു​വ​ത്തൂ​ർ ഏ​രി​യാ സെ​ക്ര​ട്ട​റി ജെ ​രാ​മാ​നു​ജ​ൻ, സി​ഐ​ടി​യു ജി​ല്ലാവൈ​സ് പ്ര​സി​ഡ​ന്‍റുമാ​രാ​യ വി. ​ര​വീ​ന്ദ്ര​ൻ​നാ​യ​ർ, സി. ​മു​കേ​ഷ്, തുടങ്ങിയ​വ​ർ പ്രസംഗി​ച്ചു.