തോ​ ല്‍​വി മു​ന്നി​ല്‍ക​ണ്ടാ​ണ് മോ ​ദി തെ​ക്ക​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ൽ ചു​റ്റി​ക്ക​റ​ങ്ങു​ന്ന​ത്: പി.​സി.വി​ഷ്ണു​നാ​ഥ് എം​എ​ല്‍​എ
Sunday, March 24, 2024 11:34 PM IST
കൊ​ല്ലം: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ന്‍​ഡി​എ മു​ന്ന​ണി​യു​ടെ നി​ല പ​രു​ങ്ങ​ലി​ലാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞാ​ണ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി കേ​ര​ള​ത്തി​ലും മ​റ്റ് തെ​ക്ക​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ലും പ​രു​ന്തി​നെ പോ​ലെ നി​ത്യ​വും രാ​കി പ​റ​ക്കു​ന്ന​തെ​ന്ന് എ​ഐ​സി​സി സെ​ക്ര​ട്ട​റി​ പി.​സി. വി​ഷ്ണു​നാ​ഥ് എം​എ​ല്‍​എ പ​റ​ഞ്ഞു. യു​ഡി​എ​ഫ് ക​രു​നാ​ഗ​പ്പ​ള്ളി ടൗ​ണ്‍ മ​ണ്ഡ​ലം ക​ണ്‍​വ​ന്‍​ഷ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ന​രേ​ന്ദ്ര​മോ​ദി​യു​ടെ സം​ര​ക്ഷ​ണ​ത്തി​ലാ​ണ് പി​ണ​റാ​യി വി​ജ​യ​ന്‍ എ​ന്നും ഈ ​കൂ​ട്ടു​കെ​ട്ട് അ​ധി​ക​കാ​ലം മു​ന്നോ​ട്ട് പോ​കി​ല്ലെ​ന്നും പി.​സി. വി​ഷ്ണു​നാ​ഥ് പ​റ​ഞ്ഞു. സി​.ആ​ര്‍ .മ​ഹേ​ഷ് എം​എ​ല്‍​എ, ആ​ര്‍. ദേ​വ​രാ​ജ​ന്‍, കെ.​ജി.​ര​വി, വാ​ഴ​യ​ത്ത് ഇ​സ്മ​യി​ല്‍, തൊ​ടി​യൂ​ര്‍ രാ​മ​ച​ന്ദ്ര​ന്‍, അ​ഡ്വ. കെ​.എ .ജ​വാ​ദ്, എ​ല്‍​.കെ. ശ്രീ​ദേ​വി, ന​ജീ​ബ് മ​ണ്ണേ​ല്‍, എ​ന്‍. അ​ജ​യ​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.