കുണ്ടറ: കൊല്ലം പാർലമെന്റ് മണ്ഡലത്തിലെ ആദ്യ യുഡിഎഫ് ബൂ ത്ത് കമ്മിറ്റി ഓഫീസ് (പേരയം 33-ാം ബൂത്ത്) എൻകെപ്രേമചന്ദ്രൻ എംപിഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് കെ.രാജേന്ദ്രൻ പിള്ള അധ്യക്ഷത വഹിച്ചു. ഡിസിസി. നിർവാഹക സമിതി അംഗം കെ.ബാബുരാജൻ , പഞ്ചായത്ത് പ്രസിഡന്റ് അനീഷ് പടപ്പക്കര, അരുൺ അലക്സ്, രജിതകുമാരി, ജി. മാമച്ചൻ, മുളവന അലക്സാണ്ടർ, ഷാജൻ എസ്.ജോൺ എന്നിവർ പ്രസംഗിച്ചു.
അലയമണ്ണില്‍
യുഡിഎഫ്
കണ്വന്ഷന്
അഞ്ചല്‍ : കൊല്ലം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പ്രചാരണാര്‍ഥം അലയമണ്‍ പഞ്ചായത്ത് തല തെരഞ്ഞെടുപ്പ് കണ്വന്ഷന് നടന്നു. മണ്ഡലം യുഡിഎഫ് ചെയര്മാന് എം.എം.സാദിക്കിന്റെ അധ്യക്ഷതയില്‍ യുഡിഎഫ് പ്രചരണ വിഭാഗം ചെയര്മാന് അഞ്ചല്‍ സോമന് കണ്വന്ഷന് ഉദ്ഘാടനം ചെയ്തു.
ഏറ്റവും മികച്ച എംപി എന്ന നിരവധി പുര്സകാരങ്ങള്‍ ലഭിച്ച പ്രേമചന്ദ്രന് വീണ്ടും തെരഞ്ഞെടുക്കപ്പെടെണ്ടത് രാജ്യത്തിന്റെ ആവശ്യമാണെന്നും കേരളത്തിലെ സിപിഎമ്മും ബിജെപിയും അളിയനും മച്ചമ്പിയുമാണെന്നും അഞ്ചല്‍ സോമന് പറഞ്ഞു. യുഡിഎഫ് നേതാക്കളായ ഏരൂർ സുഭാഷ്, കെ.ജി.സാബു, സുനില്‍ദത്ത്, ചാർളി കോലത്ത്, ജേക്കബ് മാത്യു, ബിനു.സി.ചാക്കോ, ഗീതാജെ., വി.പി ദിവാകരൻ പിള്ള, ഡോ. നദിയ ജലീൽ, മുസ്ലീം എ. സിദ്ധീഖ് എം.എസ്.മുരുകൻ എന്നിവര്‍ പ്രസംഗിച്ചു
‘ചാത്തന്നൂർ - പരവൂർ റോ ഡിന്റെ യഥാർഥ അവകാശി പ്രേമചന്ദ്രൻ മാത്രം’
കൊല്ലം: എൻ. കെ. പ്രേമചന്ദ്രൻ എം പി കേന്ദ്രാവിഷ്കൃത പദ്ധതിയായ കേന്ദ്ര റോഡ് ഫണ്ടിൽ ഉൾപ്പെടുത്തി 22.2 കോടി രൂപ മുടക്കി പണിത ചാത്തന്നൂർ - പരവൂർ - പാരിപ്പള്ളി റോഡിന്റെ അവകാശവാദം എം എൽ എയും ഇടത് മുന്നണിയും ഏറ്റെടുത്ത് ഫ്ളക്സ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത് അപഹാസ്യമാണെന്ന് ഡി സി സി ജനറൽ സെക്രട്ടറി എൻ. ഉണ്ണികൃഷ്ണൻ.
മുൻപ് എംഎൽഎ ഫണ്ടിൽ ഉൾപ്പെടുത്തി പണിത റോഡ് ഏഴ് വർഷത്തെ ഗാരണ്ടി ഉണ്ടെന്നും അന്താരാഷ്ട്ര നിലവാരത്തിൽ പണിതെന്നും അവകാശപ്പെട്ടിട്ട് ഒരു വർഷം തികയുന്നതിന് മുമ്പേ തകർന്നപ്പോഴാണ് കൊല്ലം എം പി ഈ വിഷയത്തിൽ ഇടപെടുകയും തകർന്ന് കിടന്ന റോഡ് കേന്ദ്ര ഫണ്ടിൽ ഉൾപ്പെടുത്തുകയും ചെയ്തത്. ബിഎംബിസി ഓവർലേ ചെയ്തും കാരേജ് വേ ഉയർത്തിയും ഐറിഷ് ഡ്രെയിനുകൾ, കൾവെർട്ടുകൾ എന്നിവ ഉൾപ്പടെ നിർമ്മിച്ച് വെള്ളക്കെട്ട് ഒഴിവാക്കിയും ഷോൾഡർ കോൺക്രീറ്റ് ഉൾപ്പടെ നിർമ്മാണങ്ങൾ നടത്തിയും ആണ് അന്താരാഷ്ട്ര നിലവാരത്തിൽ നിർമ്മിച്ചത്.
ഇതാണ് യാഥാർഥ്യം എന്നിരിക്കെ തെരഞ്ഞെടുപ്പ് വോട്ട് ലക്ഷ്യം വച്ച് റോഡ് പണിതു എന്ന അവകാശവുമായി ഇടത് മുന്നണിയും എംഎൽഎയും രംഗത്ത് എത്തിയത് വോട്ടർമാർ തിരിച്ചറിയുമെന്നും, എൻ. കെ. പ്രേമചന്ദ്രൻ എം പി യുടെ മാത്രം ശ്രമഫലമായാണ് റോഡ് പണിഞ്ഞതെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു.
യുഡിഎഫ് കൺവൻഷൻ ഇന്ന്
കുണ്ടറ: യുഡിഎഫ് പനയം മണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷൻ ഇന്ന് വൈകുന്നേരം അഞ്ചിന് ആലുംമൂട് ഐ മാൾ ഗ്രൗണ്ടിൽ നടക്കും. കൺവെൻഷൻ മുൻമന്ത്രി എം.കെ മുനീർ ഉദ്ഘാടനം ചെയ്യും. വി.പി വിധുഅധ്യക്ഷത വഹിക്കും.