മീ​റ്റ​ർ ക​മ്പ​നി​ജീ​വ​ന​ക്കാ​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ പ​രി​ഹ​രി​യ്ക്ക​ണ​ം: പി.സി. വി​ഷ്ണുനാ​ഥ്‌
Tuesday, March 26, 2024 12:18 AM IST
കൊല്ലം: മീ​റ്റ​ർ ക​മ്പ​നി​ജീ​വ​ന​ക്കാ​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ അടിയന്തിരമായി പ​രി​ഹ​രി​യ്ക്ക​ണ​മെന്ന് പി.സി. വി​ഷ്ണുനാ​ഥ്‌ എംഎൽഎ. മീ​റ്റേ​ഴ്സ് എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​ൻ ഐ​എ​ൻറ്റിയുസി പ​ള്ളി​മു​ക്കി​ൽ മീ​റ്റ​ർ ക​മ്പ​നി​യ്‌​ക്ക് മു​ന്നി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ ധ​ർ​ണ ഉദ്ഘാ​ട​നം ചെ​യ്തു പ്രസംഗി​യ്ക്കു​കയായി​രു​ന്നു അ​ദ്ദേ​ഹം.

ക​ഴി​ഞ്ഞ ഇ​രു​പ​ത്തി മൂ​ന്നു മാ​സ​മാ​യി തൊ​ഴി​ലാ​ളി​ക​ളു​ടെ പ്രൊ​വി​ഡ​ന്‍റ് ഫ​ണ്ട്‌ വി​ഹി​തം അ​ട​ച്ചി​ട്ട്. ശ​മ്പ​ളം കൃ​ത്യ​മാ​യി ന​ൽ​കു​ന്നി​ല്ല. ചി​കി​ത്സാ സ​ഹാ​യ​ങ്ങ​ൾ ല​ഭി​യ്ക്കു​ന്നി​ല്ല. ദീ​ർ​ഘ കാ​ല ക​രാ​ർ അ​നു​സ​രി​ച്ചു​ള്ള വേ​ത​ന വ​ർ​ധ​ന​ ന​ട​പ്പാ​ക്കി​യി​ട്ടി​ല്ല. തൊ​ഴി​ലാ​ളി​ക​ൾ​ക്ക് നി​യ​മാ​നു​സൃ​ത​മാ​യി ല​ഭി​യ്ക്കേ​ണ്ടു​ന്ന ന്യാ​യ​മാ​യ ആ​വ​ശ്യ​ങ്ങ​ൾ ഒ​ന്നും ത​ന്നെ ല​ഭി​യ്ക്കു​ന്നി​ല്ല.

പിഎ​ഫ് മു​ട​ങ്ങി കി​ട​ക്കു​ന്നതു ​മൂ​ലം ജീ​വ​ന​ക്കാ​രു​ടെ മ​ക്ക​ളു​ടെ വി​വാ​ഹ​വും വി​ദ്യാ​ഭ്യാ​സ​വും വാ​യ്പ എ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ മു​ട​ങ്ങു​ക​യാ​ണ്. നാ​ഷ​ണ​ൽ ഹൈ​വേ യു​ടെ സൈ​ഡി​ൽ സ്ഥി​തി ചെ​യ്യു​ന്ന ആ​റ​ര ഏ​ക്ക​റോ​ളം ഭൂ​മി വ​ൻ​കി​ട കോ​ർ​പറേ​റ്റ്ക​ൾ​ക്ക് കൈ​മാ​റു​വാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് ന​ട​ന്നു വ​രു​ന്ന​ത്. ക​മ്പ​നി മാ​നേ​ജ് മെ​ൻ​ഡി​ന്‍റെ കെ​ടു​കാ​ര്യ​സ്ഥ​ത​യും ധൂ​ർ​ത്തു​മാ​ണ് ക​മ്പ​നി​യെ ഈ ​അ​വ​സ്ഥ​യി​ൽ എ​ത്തി​ച്ച​ത്. ​ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ധ​ർ​ണ സം​ഘ​ടി​പ്പി​ച്ച​ത്.

കെപിസിസി നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​വും യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റു​മാ​യ അ​ഡ്വ. എ. ​ഷാ​ന​വാ​സ്ഖാ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഐഎ​ൻറ്റിയുസി ​ജി​ല്ലാ ട്രെ​ഷ​റ​ർ അ​ൻ​സാ​ർ അ​സി​സ്, വ​ട​ക്കേ​വി​ള ശ​ശി, ബി. ​ശ​ങ്ക​ര​നാ​രാ​യ​ണ പി​ള്ള, എം. ​നൗ​ഷാ​ദ്, പാ​ല​ത്ത​റ രാ​ജീ​വ്‌, കോ​തേ​ത്തു ഭാ​സു​ര​ൻ, ഒ. ​ബി. രാ​ജേ​ഷ്, മ​ണ​ക്കാ​ട് സ​ലിം, പെ​രി​നാ​ട് മു​ര​ളി,മോ​ഹ​ൻ​ലാ​ൽ, അ​ഡ്വ. ജി. ​അ​ജി​ത്, വീ​രേ​ന്ദ്ര​കു​മാ​ർ, ഷീ​ബാ ത​മ്പി, അ​ൻ​വ​ർ​ദീ​ൻ ചാ​ണി​ക്ക​ൽ, സു​രേ​ഷ് ബാ​ബു, എ​സ്. നാ​സ​റു​ദീ​ൻ, നൗ​ഷാ​ദ് താ​ജു​ദീ​ൻ പ​ള്ളി​മു​ക്കു സു​ധീ​ർ കൂ​ട്ടു വി​ള, മു​നീ​ർ ബാ​നു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.