ക്ഷേ​ത്ര​മൈ​താ​ന​ത്ത് ഉ​റ​ങ്ങി​കി​ട​ന്നയാൾ ബ​സ് ക​യ​റി മ​രി​ച്ചു
Tuesday, March 26, 2024 10:15 PM IST
ചാ​ത്ത​ന്നൂ​ർ: ക്ഷേ​ത്ര​ത്തോ​ട് ചേ ​ർ​ന്നു​ള്ള മൈ​താ​ന​ത്ത് ഉ​റ​ങ്ങി കി​ട​ന്ന യു​വാ​വ് ത​ല​യി​ലൂ​ടെ മി​നി ബ​സ് ക​യ​റി മ​രി​ച്ചു. ക​ണ്ണ​ന​ല്ലൂ​ർ ചേ​രി​ക്കോ​ണം തെ​ക്ക​തി​ൽ (കു​ള​ങ്ങ​ര​തൊ​ടി​യി​ൽ ) വീ​ട്ടി​ൽ രാ​ജു​വി​ന്‍റെ​യും പൊ​ന്ന​മ്മ​യു​ടെ​യും മ​ക​ൻ രാ​ജീ​വ് (28) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചേ ഒ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

ക​ണ്ണ​ന​ല്ലൂ​ർ ധ​ർ​മ​ശാ​സ്താ ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക്ഷേ​ത്ര​ത്തി​ൽ മെ​ഗാ ഷോ ​ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​ത് കാ​ണാ​നെ​ത്തി​യ രാ​ജീ​വ് തൊ​ട്ട​ടു​ത്തു​ള്ള മൈ​താ​ന​ത്തി​ൽ പോ​യി കി​ട​ന്നു​റ​ങ്ങി. മൈ​താ​ന​ത്ത് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന മി​നി ബ​സ് മു​ന്നോ​ട്ട് എ​ടു​ത്ത​പ്പോ​ൾ ഒ​രു വി​ക​ലാം​ഗ​ന്‍റെ മു​ച്ച​ക്ര വാ​ഹ​ന​ത്തി​ൽ ത​ട്ടി. ഇ​ത​റി​ഞ്ഞ് ക്ഷേ​ത്ര​ത്തി​ൽ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സ് അ​വി​ടേ​യ്ക്ക് വ​രു​ന്ന​ത് ക​ണ്ട് മി​നി ബ​സ് ഡ്രൈ​വ​ർ ര​ക്ഷ​പ്പെ​ടാ​നാ​യി വീ​ണ്ടും വാ​ഹ​നം എ​ടു​ത്ത​പ്പോ​ഴാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

അ​പ​ക​ട സ്ഥ​ല​ത്തു​വ​ച്ചു​ത​ന്നെ മ​രി​ച്ച​താ​യാ​ണ് വി​വ​രം. മൃ​ത​ദേ​ഹം കൊ​ട്ടി​യ​ത്തെ സ്വ​കാ​ര്യാ​ശു​പ​ത്രി​ലെ​ത്തി​ച്ചു. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്തു. മേ​സ്തി​രി പ​ണി​ക്കാ​ര​നാ​യി​രു​ന്നു. അ​വി​വാ​ഹി​ത​നാ​ണ്. സ​ഹോ​ദ​രി രാ​ജി. ക​ണ്ണ​ന​ല്ലൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു.