മൈ​നാ​ഗ​പ്പ​ള്ളി കെ​എ​സ്ഇ​ബി ഓ​ഫീ​സ് ഉ​പ​രോ​ ധി​ച്ചു
Tuesday, March 26, 2024 11:46 PM IST
മൈ​നാ​ഗ​പ്പ​ള്ളി: തു​ട​ർ​ച്ച​യാ​യി മു​ന്ന​റി​യി​പ്പൊ​ന്നും ഇ​ല്ലാ​തെ മൈ​നാ​ഗ​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വൈ​ദ്യു​തി ത​ട​സമു​ണ്ടാ​കു​ന്ന​തി​നെ​തി​രെ യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കെ​എ​സ്ഇ​ബി ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു .

എ​സ്എ​സ്എ​ൽ​സി അ​ട​ക്ക​മു​ള്ള സ്കൂ​ൾ​ത​ല പ​രീ​ക്ഷ​ക​ൾ ന​ട​ക്കു​ന്ന​തും, നോ​മ്പ് കാ​ലം ആ​യ​തി​നാ​ലും അ​തി​ശ​ക്ത​മാ​യ വേ​ന​ൽ ഉ​ള്ള​തു​മാ​യ ഈ ​സ​മ​യ​ത്ത് മു​ന്ന​റി​യി​പ്പി​ല്ലാ​തെ വൈ​ദ്യു​തി ത​ട​സം ഉ​ണ്ടാ​വു​ന്ന​തി​നെ​തി​രെ​യാ​ണ് ഉ​പ​രോ​ധ സ​മ​രം സം​ഘ​ടി​പ്പി​ച്ച​ത്.

മൈ​നാ​ഗ​പ്പ​ള്ളി​ക്ക് സ്വ​ന്ത​മാ​യി ഒ​രു സ​ബ്സ്റ്റേ​ഷ​നോ ഒ​രു ഫീ​ഡ​റോ ഇ​ല്ലാ​ത്ത​താ​ണ് ഇ​ട​യ്ക്കി​ട​യ്ക്ക് ഉ​ണ്ടാ​കു​ന്ന വൈ​ദ്യു​തി ത​ട​സത്തി​ന് കാ​ര​ണ​മെ​ന്നും, വൈ​ദ്യു​തി ത​ട​സം ഒ​ഴി​വാ​ക്കാ​ൻ പ​ര​മാ​വ​ധി ശ്ര​മി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു .

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലേ​തു പോ​ലെ അ​ർ​ധരാ​ത്രി​യി​ൽ അ​ട​ക്കം വൈ​ദ്യു​ത ത​ട​സം ഉ​ണ്ടാ​യാ​ൽ അ​തി​ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ൾ​ക്ക് യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം ന​ൽ​കു​മെ​ന്ന് ഉ​പ​രോ​ധ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു​ യൂ​ത്ത് കോ​ൺ​ഗ്ര​സ്മു​ൻ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഉ​ണ്ണി ഇ​ല​വി​നാ​ൽ പ​റ​ഞ്ഞു.

യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്അ​നി​ൽ ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
അ​നൂ​പ് അ​ര​വി​ന്ദ്, അ​നോ​ഷ്, അ​മ​ൽ സൂ​ര്യ, അ​നി​ൽ​കു​മാ​ർ അ​മ​ൽ​നാ​ഥ്, ജു​നൈ​ദ്,റോ​ബി​ൻ, സ​നു കോ​വൂ​ർ,ന​ന്ദു, എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.