പുവർ ഹോ മിന് എം.എ.യൂസഫലിയുടെ സഹായ ഹസ്തം
Tuesday, March 26, 2024 11:46 PM IST
കൊ​ല്ലം : എ​ട്ടാം വ​ര്‍​ഷ​വും പ​തി​വ് തെ​റ്റി​ക്കാ​തെ കൊ​ല്ലം മു​ണ്ട​യ്ക്ക​ല്‍ പു​വ​ര്‍​ഹോ​മി​ന് എം.​എ .യൂ​സ​ഫ​ലി​യു​ടെ കാ​രു​ണ്യ​സ്പ​ര്‍​ശം. പു​വ​ര്‍ ഹോ​മി​ലെ അ​മ്മ​മാ​ര്‍​ക്കും മ​റ്റ് അ​ന്തേ​വാ​സി​ക​ള്‍​ക്കും റം​സാ​ന്‍ സ​മ്മാ​ന​മാ​യി 25 ല​ക്ഷം രൂ​പ​യു​ടെ ധ​ന​സ​ഹാ​യം യൂ​സ​ഫ​ലി കൈ​മാ​റി.

പു​വ​ര്‍​ഹോ​മി​ല്‍ സ്ത്രീ​ക​ളും പു​രു​ഷ​ന്മാ​രു​മ​ട​ക്കം ആ​കെ 105 അ​ന്തേ​വാ​സി​ക​ളാ​ണു​ള്ള​ത്. എ​ല്ലാ​വ​രു​ടെ​യും ഭ​ക്ഷ​ണ​ത്തി​നും, അ​ടി​സ്ഥാ​ന സൗ​ക​ര്യം മെ​ച്ച​പ്പെ​ടു​ത്താ​നും, പു​തി​യ കി​ട​ക്ക​ക​ള്‍, ശു​ചി​മു​റി​ക​ള്‍, ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ള്‍, മാ​ന​സി​കോ​ല്ലാ​സ​ത്തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ എ​ന്നി​വ ഒ​രു​ക്കു​ന്ന​തി​നു​മാ​യാ​ണ് എ​ട്ടാം വ​ര്‍​ഷ​വും മു​ട​ക്ക​മി​ല്ലാ​തെ യൂ​സ​ഫ​ലി സ​ഹാ​യ​മെ​ത്തി​ച്ച​ത്. ഇ​തു​വ​രെ രണ്ട് കോ​ടി രൂ​പ​യു​ടെ ധ​ന​സ​ഹാ​യം യൂ​സ​ഫ​ലി പു​വ​ര്‍​ഹോ​മി​ന് കൈ​മാ​റി.

എം ​എ യൂ​സ​ഫ​ലി​യ്ക്ക് വേ​ണ്ടി ലു​ലു ഗ്രൂ​പ്പ് റീ​ജി​യ​ണ​ല്‍ ഡ​യ​റ​ക്ട​ര്‍ ജോ​യ് ഷ​ഡാ​ന​ന്ദ​ന്‍ പു​വ​ര്‍ ഹോം ​സെ​ക്ര​ട്ട​റി ഡോ.​ഡി.​ശ്രീ​കു​മാ​റി​ന് 25 ല​ക്ഷം രൂ​പ​യു​ടെ ഡി​ഡി കൈ​മാ​റി​യ​ത്.

കൊ​ല്ലം മേ​യ​ർ പ്ര​സ​ന്ന ഏ​ണ​സ്റ്റ്, ഡെ​പ്യൂ​ട്ടി മേ​യ​ർ കൊ​ല്ലം മ​ധു, ലു​ലു ഗ്രൂ​പ്പ് പ​ബ്ലി​ക് റി​ലേ​ഷ​ന്‍​സ് മാ​നേ​ജ​ര്‍ സൂ​ര​ജ് അ​ന​ന്ത​കൃ​ഷ്ണ​ന്‍, തി​രു​വ​ന​ന്ത​പു​രം ലു​ലു മാ​ള്‍ മീ​ഡി​യ കോ​ര്‍​ഡി​നേ​റ്റ​ര്‍ മി​ഥു​ന്‍ സു​രേ​ന്ദ്ര​ൻ, പു​വ​ര്‍​ഹോം മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗ​വും കോ​ര്‍​പ്പ​റേ​ഷ​ന്‍ ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​നു​മാ​യ ജ​യ​ന്‍, ഡി​വി​ഷ​ന്‍ കൗ​ണ്‍​സി​ല​റും പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​നു​മാ​യ സ​ജീ​വ് സോ​മ​ൻ, പു​വ​ര്‍ ഹോം ​സൂ​പ്ര​ണ്ട് കെ. ​വ​ല്‍​സ​ല​ന്‍ എ​ന്നി​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

മു​ണ്ട​യ്ക്ക​ല്‍ പു​വ​ര്‍ ഹോ​മി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി അ​റി​യാ​നി​ട​യാ​യ​തി​ന് പി​ന്നാ​ലെ​യാ​ണ് 2017ല്‍ ​എം. എ. ​യൂ​സ​ഫ​ലി 25 ല​ക്ഷം രൂ​പ​യു​ടെ ആ​ദ്യ ധ​ന​സ​ഹാ​യം ന​ല്‍​കു​ന്ന​ത്. കോ​വി​ഡ് പ്ര​തി​സ​ന്ധി​ഘ​ട്ട​ത്തി​ല​ട​ക്കം ഇ​ത് പു​വ​ര്‍​ഹോ​മി​ന് വ​ലി​യ ആ​ശ്വാ​സ​മാ​വു​ക​യും ചെ​യ്തു.