യു​ഡി​എ​ഫ് പേ​ര​യം മ​ണ്ഡ​ലം ക​ൺ​വൻ​ഷ​ൻ ഡോ ​. മ​നോ​ ജ് കു​രി​ശി​ങ്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, March 26, 2024 11:46 PM IST
കു​ണ്ട​റ: യുഡി​എ​ഫ് പേ​ര​യം മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വൻ​ഷ​ൻ ആ​ല​പ്പു​ഴ മു​ൻ എം​പി ഡോ. ​മ​നോ​ജ്‌ കു​രി​ശി​ങ്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ത്ര ന​ല്ല ജ​ന​പ്ര​തി​നി​ധി​യാ​ലും ജ​ന​ങ്ങ​ളോ​ട് ചേ​ർ​ന്ന് നി​ൽ​ക്കാ​ൻ സി​പി​എ​മ്മി​ൽ അ​വ​സ​രം ല​ഭി​ക്കി​ല്ല എ​ന്ന​താ​ണ് വ്യ​ക്തി​പ​ര​മാ​യ ത​ന്‍റെ അ​നു​ഭ​വമെ​ന്ന് മ​നോ​ജ്‌ കു​രി​ശി​ങ്ക​ൽ .

പ്രാ​ദേ​ശി​ക വി​ക​സ​ന​ഫ​ണ്ട്‌ പോ​ലും രാ​ഷ്ട്രീ​യ​മാ​യി മാ​ത്രം വി​നി​യോ​ഗി​ക്കാ​നു​ള്ള സ്വാ​ത​ന്ത്ര്യ​മാ​ണ് സി​പി​എം ജ​ന​പ്ര​തി​നി​ധി​യ്ക്കു​ള്ള​ത്. ഇ​ങ്ങ​നെ​യു​ള്ള ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​മാ​യ ഇ​ട​പെ​ട​ൽ മൂ​ല​മാ​ണ് താ​ൻ സി​പി​എം ബ​ന്ധം ഉ​പേ​ക്ഷി​ച്ചു മ​തേ​ത​ര ജ​നാ​ധി​പ​ത്യ മു​ന്ന​ണി​യു​ടെ ഭാ​ഗം ആ​യ​ത്.
ജ​നാ​ധി​പ​ത്യ​വും മ​ത​നി​ര​പേ​ക്ഷ​ത​യും പൗ​ര സ്വാ​ത​ന്ത്ര്യ​വും ഉ​റ​പ്പ് ത​രു​ന്ന ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷി​ക്ക​പെ​ടാ​ൻ ഈ ​നാ​ട്ടി​ൽ രാ​ഹു​ൽ ഗാ​ന്ധി നേ​തൃ​ത്വം ന​ൽ​കു​ന്ന ഇ​ന്ത്യാ മു​ന്ന​ണി അ​ധി​കാ​ര​ത്തി​ൽ വ​രേ​ണ്ട​ത് കാ​ല​ഘ​ട്ട​ത്തി​ന്‍റെ അ​നി​വാ​ര്യ​ത​യാ​ണെ​ന്ന് മ​നോ​ജ്‌ കു​രി​ശി​ങ്ക​ൽ ഓ​ർ​മി​പ്പി​ച്ചു.

പേ​ര​യം ഗ്രാ​മ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ്അ​നീ​ഷ് പ​ട​പ്പ​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പി​.സി .വി​ഷ്ണു​നാ​ഥ് എം ​എ​ൽ എ ​മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ആ​ർ എ​സ് പി ​ദേ​ശീ​യ ക​മ്മി​റ്റി​യം​ഗം ടി​.സി .വി​ജ​യ​ൻ,കെ ​ആ​ർ .വി. ​സ​ഹ​ജ​ൻ,ബ്ലോ​ക്ക്‌ കോ​ൺ​ഗ്ര​സ്‌ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് രാ​ജു ഡി ​പ​ണി​ക്ക​ർ, കെ. ​ബാ​ബു​രാ​ജ​ൻ,മ​ഹേ​ശ്വ​ര​ൻ പി​ള്ള,നീ​രോ​ഴി​ക്ക​ൽ സാ​ബു,ഷാ​ജി പേ​ര​യം, അ​രു​ൺ അ​ല​ക്സ്‌, മി​നീ​ഷ്യ​സ് ബെ​ർ​ണ​ർ​ഡ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ മു​ൻ അം​ഗം

പ്രൊ​ഫ എ​സ് .വ​ർ​ഗീ​സ്,കു​ണ്ട​റ അ​ല​ക്സ്‌,അ​നീ​ഷ് പ​ട​പ്പ​ക്ക​ര, നീ​രോ​ഴി​ക്ക​ൽ സാ​ബു,ഷാ​ജി പേ​ര​യം എ​ന്നി​വ​ർ ര​ക്ഷാ​ധി​കാ​രി​ക​ളും

എ​.കെ. പ്ര​സ​ന്ന​കു​മാ​ർ ചെ​യ​ർ​മാ​നും അ​രു​ൺ അ​ല​ക്സ്‌ വ​ർ​ക്കിം​ഗ്‌ ചെ​യ​ർ​മാ​നും മി​നീ​ഷ്യ​സ് ബെ​ർ​ണ​ർ​ഡ് ക​ൺ​വീ​ന​റു​മാ​യി 201 അം​ഗ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.